Deshabhimani

ധനേഷിന്‌ നഞ്ചൻകോട്ട്‌ ആറേക്കർ വാഴത്തോട്ടം; ലാഭം കൂട്ടാൻ എംഡിഎംഎ കച്ചവടം

Danny Bhai mdma.JPG
വെബ് ഡെസ്ക്

Published on Nov 11, 2026, 06:41 AM | 1 min read

ആലുവ: വാഴക്കുലയിൽ ഒളിപ്പിച്ച് വൻതോതിൽ കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ ധനേഷ് എസ് നായർ (ഡാനി ഭായ്‌ –31)ക്ക്‌ കർണാടകയിലെ നഞ്ചൻകോട്ട്‌ ഉള്ളത് ആറേക്കർ വാഴത്തോട്ടം. കൃഷി ലാഭകരമായിരുന്നിട്ടും അമിതമായി പണം മോഹിച്ചാണ് ഇയാൾ എംഡിഎംഎ കച്ചവടത്തിന് ഇറങ്ങിയത്. വാഴക്കുലകൾ കർശനമായ പരിശോധന നടത്താത്തതിനാൽ അമിതമായ ആത്മവിശ്വാസത്തിലാണ് ഇയാൾ മയക്കുമരുന്ന് ഒളിപ്പിച്ച് കച്ചവടം നടത്തിയിരുന്നത്. മികച്ച കർഷകനെന്ന് പേരെടുത്തതും ഗുണകരമായി.


ഇന്ത്യയിൽ അനധികൃതമായി തങ്ങുന്ന നൈജീരിയക്കാരാണ് ധനേഷിന് മയക്കുമരുന്ന് നൽകിയിരുന്നത്‌. മൈസൂരു, ബംഗളൂരു അതിർത്തിയിലെ നൈജീരിയക്കാരിൽനിന്നാണ് ഇയാൾക്ക് വലിയതോതിൽ മയക്കുമരുന്ന് ലഭിച്ചിരുന്നതെന്നാണ് വിവരം. 2023 മുതൽ ധനേഷ് മൈസൂരു നഞ്ചൻകോട്ടുനിന്നും എംഡിഎംഎ കൊച്ചിയിൽ ചില്ലറ വിൽപ്പനയ്ക്ക് എത്തിച്ചുതുടങ്ങി. നൈജീരിയക്കാരിൽനിന്ന് മൊത്തമായി വാങ്ങിക്കുന്ന എംഡിഎംഎ 50–60 ഗ്രാം വീതമുള്ള ചെറിയ പാക്കറ്റുകളിലാക്കി വാഴക്കുലയിൽ ഒളിപ്പിച്ച് ആഡംബര ബസിൽ കൊച്ചിയിൽ എത്തിക്കുകയായിരുന്നു.


ധനേഷിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇയാൾ അറസ്റ്റിലായതോടെ ഒളിവിൽപ്പോയ കൂട്ടാളികളെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിനായി ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് പണം കൈമാറ്റം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ് പൊലീസ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

auto kerala

03

print edition നിരക്ക്‌ പുതുക്കുക: ഓട്ടോ–ടാക്‌സി പണിമുടക്ക് നാളെ
v d satheesan

04

print edition കമീഷനടി, കലഹം 
മന്ത്രിമാർ നോക്കുകുത്തി
Sunny joseph

05

print edition ജിഎൻഎ കരാർ; കറന്റടിച്ചപോലെ സണ്ണി
deshabhimani section

Recommended

Deshabhimani
Home