ഹൈക്കോടതിയിൽ ജോലി വാഗ്‌ദാനംചെയ്‌ത് തട്ടിപ്പ്; പ്രതി പിടിയിൽ

കൊച്ചി: ഹൈക്കോടതിയിൽ ജോലി വാഗ്‌ദാനംചെയ്‌ത് യുവാവിൽനിന്ന് അഞ്ചുലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത നേമം പ്രാവച്ചമ്പലം തിരുവാതിര വീട്ടിൽ മോഹൻകുമാറി(63)നെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് ജോയിയും സംഘവും പിടികൂടി.
പച്ചാളം സ്വദേശിയായ യുവാവിന് ഹൈക്കോടതിയിൽ ഓഫീസർ അറ്റൻഡറായി ജോലി വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായാണ് പണം തട്ടിയത്. സമാനമായ രീതിയിൽ ഇയാളും കൂട്ടാളിയും ചേർന്ന് പലരിൽനിന്ന് പണം തട്ടിയെടുത്തതായി പരാതികൾ ലഭിച്ചിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.










0 comments