Deshabhimani

print edition തിരുവാഭരണങ്ങളുടെ ഡിജിറ്റൽ സുരക്ഷയ്ക്ക‍് ഹൈക്കോടതി നിർദേശം

kerala highcourt new
വെബ് ഡെസ്ക്

Published on Sep 19, 2026, 01:00 AM | 1 min read

കൊച്ചി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൈവശമുള്ള തിരുവാഭരണങ്ങൾ, പട്ടുപരിവട്ടങ്ങൾ, ഭരണിപാത്രങ്ങൾ തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കൾ ഇനിമുതൽ ഡിജിറ്റൽ ഡാറ്റാബേസിന്റെ സുരക്ഷയിലേക്ക്. ഇതുസംബന്ധിച്ച് തിരുവാഭരണം കമീഷണർ സമർപ്പിച്ച ശുപാർശകൾ നടപ്പാക്കാൻ ബോർഡിന് ഹൈക്കോടതി നിർദേശം നൽകി. ഇതിന്റെ ഭാഗമായി ഓരോ തിരുവാഭരണത്തിനും പ്രത്യേക അസറ്റ് നമ്പർ നൽകണം. ക്യു ആർ കോഡ് അല്ലെങ്കിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനം ഏർപ്പെടുത്തണം. തിരുവാഭരണങ്ങളുടെ ഫോട്ടോകൾ ഉൾപ്പെടുത്തി ഡിജിറ്റൽ ഡാറ്റാബേസ് തയ്യാറാക്കണം.പഴയ മരപ്പെട്ടികൾക്ക് പകരം ആധുനിക സ്റ്റെയിൻലെസ് സ്റ്റീൽ ലോക്കറുകളും ആർക്കൈവൽ പൗച്ചുകളും ഉപയോഗിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home