Deshabhimani

സൂപ്പർ ലീഗ് കേരള; തൃശൂരിനെ ഗോൾമഴയിൽ മുക്കി മലപ്പുറം എഫ്‌സി: 4–0 ന്റെ തകർപ്പൻ ജയം

MALAPPURAM FC
വെബ് ഡെസ്ക്

Published on Oct 17, 2026, 10:00 PM | 1 min read

മലപ്പുറം: സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്‌സിയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത് മലപ്പുറം എഫ്‌സി. റാഷിദ് സി കെ ഇരട്ടഗോൾ നേടിയപ്പോൾ മുഹമ്മദ് മഹ്ദിയും അമാദു സുകൂനയും ഓരോ ഗോൾ വീതം നേടി.


65, 73 മിനിറ്റുകളിലായിരുന്നു റാഷിദിന്റെ ഗോളുകൾ. 76-ാം മിനിറ്റിൽ മുഹമ്മദ് മഹ്ദി വലകുലുക്കി. ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റിൽ അമാദു സുകൂന നാലാം ഗോളും നേടി.


48-ാം മിനിറ്റിൽ മലപ്പുറം താരം അബ്ദുൽ സമദ് അംഗോ ചുവപ്പുകാർഡ് കണ്ട് പുറത്തായെങ്കിലും ടീമിന്റെ മുന്നേറ്റത്തിന് തടയിടാൻ തൃശൂരിനായില്ല. രണ്ടാം പകുതിയിൽ നേടിയ നാല് ഗോളുകളുടെ കരുത്തിലാണ് മലപ്പുറം തകർപ്പൻ ജയം സ്വന്തമാക്കിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home