Deshabhimani

ട്രെയിനിൽ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതി പിടിയിൽ

Arrest
വെബ് ഡെസ്ക്

Published on Oct 17, 2026, 10:08 PM | 1 min read

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ട്രെയിനിൽ ലൈംഗികമായി ഉപദ്രവിച്ചയാളെ എറണാകുളം റെയിൽവേ പൊലീസ്‌ പിടികൂടി. തൊടുപുഴ ആലക്കോട്‌ ചിലവ്‌ താന്നിയാനിക്കൽ വീട്ടിൽ വി എം ഏലിയാസ്‌ (27) ആണ്‌ അറസ്‌റ്റിലായത്‌. സെപ്‌തംബറിൽ രാജ്യറാണി എക്സ്പ്രസിലായിരുന്നു അതിക്രമം. സംഭവത്തിനുശേഷം കടന്നുകളഞ്ഞ പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലാണ്‌ പിടികൂടിയത്. റെയിൽവേ ഡിവൈഎസ്‌പി ജോർജ് ജോസഫ്, എസ്‌എച്ച്‌ഒ നിസാറുദ്ദിൻ, എസ്‌ഐ സുനിൽ, എഎസ്‌ഐ ഡിനിൽ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home