Deshabhimani

വി അരവിന്ദാക്ഷൻ സ്‌മാരക പുരസ്‌കാരം ഐഷി ഘോഷിന്‌ സമ്മാനിച്ചു

aishe ghosh award
വെബ് ഡെസ്ക്

Published on Oct 17, 2026, 09:50 PM | 1 min read

തൃശൂർ : പ്രൊഫ. വി അരവിന്ദാക്ഷൻ ഫൗണ്ടേഷൻ നല്‍കുന്ന പ്രൊഫ. വി അരവിന്ദാക്ഷൻ സ്‌മാരക പുരസ്കാരം എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിന്‌ സമ്മാനിച്ചു. പുരസ്‌കാരം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി സമ്മാനിച്ചു. വർഗീയതയ്‌ക്കും ഫാസിസ്‌റ്റ്‌ രാഷ്‌ട്രീയത്തിനുമെതിരെ ആജീവനാന്തം പൊരുതിയ മഹാപണ്ഡിതൻ പ്രൊഫ. വി അരവിന്ദാക്ഷന്റെ സ്‌മരണ നിലനിർത്തുന്നതിനായി ഏർപ്പെടുത്തിയ പുരസ്‌കാരമാണ്‌ ഇന്ത്യയിലെ ഫാസിസ്‌റ്റുവിരുദ്ധ പോരാട്ടങ്ങളുടെ മുഖമായി മാറിയ ഐഷി ഘോഷിന്‌ സമ്മാനിച്ചത്‌.


ബിജെപിക്കെതിരായ സമരമുഖത്ത്‌ അണിനിരന്ന ലക്ഷക്കണക്കിന്‌ വിദ്യാർഥികൾക്കുവേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങുന്നുവെന്ന്‌ ഐഷി ഘോഷ്‌ പറഞ്ഞു. സാഹിത്യ അക്കാദമി എം ടി ഹാളിൽ നടന്ന ചടങ്ങിൽ ഫ‍ൗണ്ടേഷൻ ചെയർമാൻ ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ അധ്യക്ഷനായി. ‘വർത്തമാനകാല ഇന്ത്യയിൽ വിദ്യാർഥി പ്രസ്ഥാനങ്ങളുടെ പ്രസക്തിയും ഭാവിയും’ എന്ന വിഷയത്തിൽ ഐഷി ഘോഷ്‌ പ്രൊഫ. വി അരവിന്ദാക്ഷൻ സ്‌മാരക പ്രഭാഷണം നിർവഹിച്ചു.


പശ്ചിമബംഗാളിലെ ദുർഗാപുർ നിവാസിയായ ഐഷി ഘോഷ് ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഗവേഷകയാണ്. 2019-ൽ ജെഎൻയു വിദ്യാർഥി യൂണിയന്‍ പ്രസിഡന്റായിരുന്നു. ഒരു ദശക കാലത്തെ ഉജ്വലമായ വിദ്യാർഥിപോരാട്ടത്തിന്റെയും ധീരമായ രാഷ്ട്രീയജീവിതത്തിന്റെയും ചരിത്രം ഐഷി ഘോഷിനുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home