Deshabhimani

യാത്രക്കാരെ ബുദ്ധിമുട്ടിച്ചു; സുരേഷ്‌ ഗോപിക്കായി ജനശതാബ്ദി പിടിച്ചിട്ടത്‌ 20 മിനിറ്റ്‌

jan shatabdi suresh gopi
avatar
സ്വന്തം ലേഖകൻ

Published on Oct 17, 2026, 09:06 PM | 1 min read

കോട്ടയം : കേന്ദ്രമന്ത്രി സുരേഷ്‌ ഗോപിയുടെ സ‍ൗകര്യത്തിനായി കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ജനശതാബ്ദി എക്‌സ്‌പ്രസ്‌ പിടിച്ചിട്ട് യാത്രക്കാരെ ബുദ്ധിമുട്ടിച്ചതായി റിപ്പോര്‍ട്ട്. 20 മിനിറ്റോളമാണ്‌ ട്രെയിൻ സ്‌റ്റേഷനിൽ കിടന്നത്‌. ശനി രാവിലെയായിരുന്നു സംഭവം. ശബരിമല മുന്നൊരുക്കം വിലയിരുത്താനെന്ന പേരിലാണ്‌ ബിജെപി നേതാക്കൾക്കൊപ്പം കേന്ദ്രമന്ത്രി കോട്ടയം റെയിൽവേ സ്‌റ്റേഷനിലെത്തിയത്‌.


സന്ദർശനം നടക്കുന്നതിനിടെ, രാവിലെ 10.38ന്‌ ജനശതാബ്ദി എക്‌സ്‌പ്രസ്‌ പത്ത്‌ മിനിറ്റ്‌ വൈകിയെത്തി. മൂന്ന്‌ മിനിറ്റ്‌ കഴിയുമ്പോൾ പോകേണ്ട ട്രെയിൻ പക്ഷേ 11.03 വരെ കാത്തുകിടന്നു. മന്ത്രിയുടെ നിർദേശപ്രകാരം ട്രെയിൻ അതുവരെ പിടിച്ചിടുകയായിരുന്നുവെന്നാണ് വിവരം. പിന്നീട്‌ മന്ത്രി ഇതേ ട്രെയിനിൽ കയറിപ്പോയി. ജനശതാബ്ദി വൈകി ഓടിയത്‌ മറ്റ്‌ ട്രെയിനുകളെയും ബാധിച്ചു. ഇതാദ്യാമായല്ല സുരേഷ് ​ഗോപിക്കുവേണ്ടി ട്രെയിൻ പിടിച്ചിടുന്നത്. ഈ വർ‌ഷം മാർച്ചിൽ തലശേരിയിൽ അമൃത് ഭാരത് എക്സ്പ്രസ് ഒരു മണിക്കൂറോളം പിടിച്ചിട്ടിരുന്നതായി യാത്രക്കാര്‍ വ്യക്തമാക്കിയിരുന്നു..



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home