Deshabhimani

print edition ഭൂമി കൈയേറ്റം തടയാൻ കർശന നടപടിയെടുക്കണം: ഹൈക്കോടതി

kerala highcourt new
വെബ് ഡെസ്ക്

Published on Oct 17, 2026, 01:00 AM | 1 min read

കൊച്ചി : മൂന്നാറിലേതടക്കം സംസ്ഥാനത്തെ ഭൂമി കൈയേറ്റങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. നിലവിലുള്ളതും വരാനിരിക്കുന്നതും മാത്രമല്ല, മുമ്പുണ്ടായ കൈയേറ്റങ്ങളുടെ കാര്യത്തിലും നടപടി വേണം. ഇക്കാര്യങ്ങളിൽ വീഴ്ചയുണ്ടായാൽ കർശനമായ നടപടിയുണ്ടാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. ഇടുക്കിയിലെ കൈയേറ്റങ്ങൾക്കെതിരെ നൽകിയ വിവിധ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്‌.


ഏലപ്പാട്ടം പുതുക്കുന്നതടക്കമുള്ള വിഷയങ്ങളിൽ ഉയർന്ന ആരോപണങ്ങൾ വിശദമായി പരിശോധിക്കുമെന്ന് അഡീഷണൽ അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഡിജിറ്റൽ സർവേയ്‌ക്കൊപ്പം പട്ടയങ്ങളുടെ പരിശോധനയും പ്രത്യേക അന്വേഷകസംഘം നടത്തും. എന്നാൽ ഡിജിറ്റൽ സർവേയുടെയടക്കം വിവരങ്ങൾ ലഭിക്കുന്നില്ലെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. ഇത് ലഭ്യമാക്കാമെന്ന് സർക്കാരും അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home