ad
Deshabhimani

മലയാറ്റൂരിൽ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം

wild elephant Malayattor
വെബ് ഡെസ്ക്

Published on Jun 15, 2025, 06:38 PM | 1 min read

കൊച്ചി: മലയാറ്റൂരിൽ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം. നീലീശ്വരം പഞ്ചായത്തിലെ ഇല്ലിത്തോട് നാലാം ബ്ലോക്കിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. വീട്ടുമുറ്റത്ത് കൂടി കാട്ടാനക്കൂട്ടം സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.കുട്ടിയാന ഉൾപ്പെടെ ആറ് ആനകളാണ് ജനവാസ മേഖലയിലിറങ്ങിയത്.


ഇല്ലിത്തോട് മുളങ്കുഴി നാലാം ബ്ലോക്കിലെ ഒരു വീടിന്റെ ​ഗേറ്റ് തുറന്ന് ആന നടന്ന് നീങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. പാണംകുഴി വനമേഖലയിൽ നിന്നും പെരിയാർ കടന്ന് ആനക്കുട്ടം ജനവാസ മേഖലയിലേക്ക് എത്തി എന്നാണ് കരുതുന്നത്. സംഭവം ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. എന്നാൽ ആനക്കൂട്ടം ആക്രമിച്ചതായോ, നാശനഷ്ടങ്ങൾ വരുത്തിയതായോ റിപ്പോർട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home