print edition വിവരാവകാശ നിയമവും മുക്കി സർക്കാർ; ഹെലികോപ്‌റ്റർ, വിമാനയാത്രകൾക്ക് രേഖയില്ല


വി എസ് വിഷ്‌ണുപ്രസാദ്
Published on Nov 20, 2026, 01:07 AM | 1 min read
തിരുവനന്തപുരം
: മുഖ്യമന്ത്രി വി ഡി സതീശനുവേണ്ടി വിവരാവകാശ നിയമത്തെയും യുഡിഎഫ് സർക്കാർ അട്ടിമറിക്കുന്നു. മുഖ്യമന്ത്രിയുടെ ‘ചെലവ്’ സംബന്ധിച്ച വിവരങ്ങളും വിദേശ, ഹെലികോപ്‌റ്റർ യാത്രകളുടെ വിവരങ്ങളും ‘ലഭ്യമല്ല’ എന്നാണ് മറുപടി. ക്ലിഫ് ഹൗസ് മോടിപിടിപ്പിച്ചത് സംബന്ധിച്ച ചോദ്യത്തിന് പൊതുമരാമത്ത് വകുപ്പും യാത്ര സംബന്ധിച്ച വിവരങ്ങൾക്ക് പൊതുഭരണവകുപ്പുമാണ് മറുപടി നൽകേണ്ടത്. പൊതുപ്രവർത്തകനായ പി കെ രാജുവാണ് അപേക്ഷ നൽകിയത്.
എല്ലാ മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും വിദേശയാത്രകളുടെ വിവരം ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയത്. ഒന്പത് മന്ത്രിമാരുടെ യാത്രാവിവരം മാത്രമാണ് നൽകിയത്.
മുഖ്യമന്ത്രി അധികാരത്തിലേറിയശേഷം എത്രതവണ ഹെലികോപ്‌റ്റർ യാത്ര നടത്തി, ഹെലികോപ്‌റ്ററിന്റെ നന്പർ, വാടകത്തുക, ഏത് സംസ്ഥാനത്തെ ഹെലികോപ്‌റ്റർ, ആകെ ചെലവായ തുക, യാത്രക്ക് ചീഫ് സെക്രട്ടറിയുടെ അറിവോ ഉത്തരവോ ഉണ്ടോ, മുഖ്യമന്ത്രിയുടെ ഹെലികോപ്‌റ്റർ യാത്രയ്‌ക്ക് പൊലീസ് സംരക്ഷണമൊരുക്കാൻ ഡിജിപിക്ക് കത്ത് നൽകിയിരുന്നോ തുടങ്ങി 15ലേറെ ചോദ്യങ്ങളാണ് പൊതുഭരണവകുപ്പ് തമസ്‌കരിച്ചത്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രകൾക്ക് സംസ്ഥാന ഖജനാവിൽനിന്നോ സ്വകാര്യവ്യക്തികളിൽനിന്നോ സഹായം ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യവും തള്ളി.









0 comments