മദ്യപിച്ച് വാഹനമോടിച്ചു; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട'യ്‌ക്കെതിരെ കേസ്

കാസർകോട്: കുമ്പളയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് പ്രശസ്ത ഇൻഫ്ലുവൻസർക്കെതിരെ പോലീസ് കേസെടുത്തു. 'ഹെലൻ ഓഫ് സ്പാർട്ട' എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന പെരുമ്പള സ്വദേശി ധന്യ എസ് ആറിനെതിരെയാണ് (28) കുമ്പള പൊലീസ് കേസെടുത്തത്. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ പ്രതി വാഹനവുമായി കടന്നുകളഞ്ഞെന്ന് എഫ്ഐആറിൽ പറയുന്നു.
മംഗൽപാടി ഗ്രാമത്തിലെ ബന്തിയോട് ഭഗവതി നഗർ എന്ന സ്ഥലത്ത് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സംഭവം. ധന്യ മദ്യലഹരിയിൽ അശ്രദ്ധമായും ജാഗ്രതയില്ലാതെയും മനുഷ്യജീവന് ഭീഷണിയാകുന്ന രീതിയിൽ കാർ ഓടിച്ചു വരുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് പരിശോധനയ്ക്ക് മുതിർന്നപ്പോൾ ഇവർ വണ്ടിയുമായി കടന്നുകളയുകയായിരുന്നു എന്നാണ് എഫ്ഐആറില്‍ ഉള്ളത്.











0 comments