ad
Deshabhimani

ട്രാൻസ്ജെൻഡർ വ്യക്തിയെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തി; യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

HELEN OF SPARTA
വെബ് ഡെസ്ക്

Published on Sep 20, 2026, 08:11 AM | 1 min read

തൃശൂർ : ​ട്രാൻസ്ജെൻഡറെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ യൂട്യൂബറായ യുവതി അറസ്റ്റിൽ. കാസർകോട്‌ ബന്തിയാട് സ്വദേശിനി ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിത് (28)നെയാണ് തൃശൂർ സിറ്റി പൊലീസ് അറസ്റ്റു ചെയ്തത്. ​തൃശൂർ സ്വദേശിയായ ട്രാൻസ്‌ജെൻഡറെ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികമായി അവഹേളിക്കുകയും അസഭ്യവാക്കുകൾ വിളിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു.


തൃശൂർ സൈബർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ നാർകോട്ടിക് സെൽ ആൻഡ്‌ ജെൻഡർ ജസ്റ്റിസ് അസിസ്റ്റന്റ്‌ കമീഷണർ പി ഷിബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കാസർകോട്‌ എത്തി അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്നും അന്വേഷണ സംഘം മൊബൈൽ ഫോൺ പിടിച്ചെടുത്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home