ഏഷ്യൻ ഗെയിംസ്: ടെക്‌ബോളിൽ ഇരട്ട തിരിച്ചടി; ഷൂട്ടിംഗിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷ

Image Credit : Olympics.com
നഗോയ : ഏഷ്യൻ ഗെയിംസിൽ ടെക്‌ബോൾ വനിതാ സിംഗിൾസ് വെങ്കല മെഡൽ മത്സരത്തിൽ ഇന്ത്യയുടെ ക്വിംസി ജോക്വിം ഡിസൂസയുടെ പ്രതീക്ഷയും അവസാനിച്ചു. ജപ്പാന്റെ യുയിന സകാമോട്ടോയോട് ആദ്യ സെറ്റിൽ (11-12) പരാജയപ്പെട്ട് ക്വിംസി പുറത്തായി. മിക്സഡ് ഡബിൾസ് ടെക്ബോളിലും ഇന്ത്യയുടെ വെങ്കല മെഡൽ പ്രതീക്ഷ അവസാനിച്ചു. വിയറ്റ്നാമീസ് താരങ്ങളോടാണ് ക്വിംസി ഡിസൂസ - മുഹമ്മദ് അനസ് ബെഗ് സഖ്യം പരാജയപ്പെട്ടത്.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് തുടക്കമിടാൻ സാധ്യതയുണ്ടായിരുന്നെങ്കിലും വുഷുവിൽ സൂരജ് സിംഗും പുറത്തായി. പുരുഷന്മാരുടെ ഷെങ്ഖൻ ഫൈനലിൽ മത്സരിച്ച സൂരജ് സിംഗ് 9.683 ആകെ സ്‌കോറോടെ 11ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഷൂട്ടിംഗിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത, ടീം മത്സരങ്ങളാണ് നടക്കുന്നത്. മെഡൽ പ്രതീക്ഷയോടെയാണ് ഇന്ത്യ ഷൂട്ടിംഗിനിറങ്ങിയത്. 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത മത്സരത്തിൽ സോനം മസ്കർ മൂന്നാം സ്ഥാനത്തോടെ ഫൈനലിലേക്ക് യോഗ്യത നേടി. മലയാളി താരം വിദർശ വിനോദ് 630.4 പോയിന്റുമായി ഒമ്പതാം സ്ഥാനത്തെത്തി. ടീം ഇവന്റിൽ ഇന്ത്യയും ജപ്പാനും 1264.5 പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്.









0 comments