സമാധാന ചർച്ചക്ക് ഇറാൻ; ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ പ്രത്യാക്രമണമെന്ന് മുന്നറിയിപ്പ്

തെഹ്റാൻ : പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുക ലക്ഷ്യമിട്ട് അമേരിക്കയ്ക്ക് മുന്നിൽ 7 ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ. ഖത്തർ വഴിയാണ് ഇറാൻ തങ്ങളുടെ ഉപാധികൾ അമേരിക്കയെ അറിയിച്ചത്. ഇറാന്റെ ഉപാധികൾ അംഗീകരിക്കാൻ അമേരിക്ക തയ്യാറായില്ലെങ്കിൽ അന്തിമമായ യുദ്ധത്തിന് സജ്ജമാണെന്ന ശക്തമായ മുന്നറിയിപ്പും ഇറാൻ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായി നൽകിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും റെസായി അറിയിച്ചു. അമേരിക്കയുടെ സാമ്രജ്യത്വ യുദ്ധവെറിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.
പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായ തുടങ്ങിയ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കുക, അമേരിക്ക മരവിപ്പിച്ചു വെച്ചിരിക്കുന്ന ഇറാന്റെ സ്വത്തുക്കൾ വിട്ടുനൽകുക, ഇറാന് മേലുള്ള നാവിക ഉപരോധം പിൻവലിക്കുക എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച പ്രധാന ഉപാധികൾ. ഉപാധികൾ അംഗീകരിക്കുന്നതാവും അമേരിക്കക്ക് ഗുണകരം. അല്ലെങ്കിൽ അമേരിക്കൻ സൈന്ത്യത്തനിന് കനത്ത പ്രത്യാക്രമണം നേരിടേണ്ടി വരും. ഒമാൻ ഉൾക്കടൽ, അറബിക്കടൽ എന്നിവിടങ്ങളിലെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പ്രത്യാക്രമണം ഇറാൻ ഇതിനകം ആരംഭിച്ചിട്ടുണ്ട്. അമേരിക്കൻ നാവിക കപ്പലുകൾക്ക് സമീപം പുതിയ മൾട്ടി വാർഹെഡ് ആന്റി-ഷിപ്പ് മിസൈൽ ഇറാൻ പരീക്ഷിച്ചതായും റെസായി പറഞ്ഞു.
അമേരിക്കയുടെ ഭാഗത്തുനിന്ന് ഇനിയൊരു ആക്രമണം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽ അത്തരമൊരു സാഹചര്യത്തെ നേരിടാൻ ഇറാന്റെ സൈന്യം പൂർണ സജ്ജമാണെന്നും റെസായി വ്യക്തമാക്കി. അമേരിക്ക ഇനിയും അതിരുകടന്നാൽ ആണവ നിർവ്യാപന കരാറിൽ നിന്ന് പിന്മാറുന്നതടക്കം ഇറാന്റെ പദ്ധതിയിലുണ്ടെന്നും റെസായി മുന്നറിയിപ്പ് നൽകി. അതേസമയം ഇറാന്റെ ആണവ നയത്തിൽ മാറ്റമില്ലെന്നും ആണവായുധങ്ങൾ നിർമിക്കുന്നത് വിലക്കുന്ന ഫത്‌വ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സെപ്റ്റംബർ 18 മുതൽ 28 വരെ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ ഇറാൻ പ്രതിനിധി സംഘത്തിന് അമേരിക്ക വിസ അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തിയ ആക്രമണങ്ങളോടെയാണ് പശ്ചിമേഷ്യ കടുത്ത യുദ്ധഭീതിയിലായത്. സ്വന്തം രാജ്യത്തിന്റ പരമാധികാരം സംരക്ഷിക്കാനും, സമാധാനം പുനഃസ്ഥാപിക്കാനും ഏതറ്റം വരെയും പോകുമെന്ന ഇറാന്റെ പ്രഖ്യാപനം സാമ്രാജ്യത്വ സഖ്യത്തിനുള്ള ശക്തമായ താക്കീതാണ്.









0 comments