ad
Deshabhimani

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; സൗദിയിൽ ഹൂതി ആക്രമണം

houthis.
വെബ് ഡെസ്ക്

Published on Sep 20, 2026, 06:30 AM | 1 min read

റിയാദ്: സൗദി അറേബ്യയിലെ റിയാദ് ഉൾപ്പെടെയുള്ള നഗരങ്ങളിലും യാൻബുവിലെ അരാംകോ എണ്ണ കേന്ദ്രങ്ങളിലും ആക്രമണം നടത്തി യെമനിലെ ഹൂതികൾ. റിയാദിനെ ലക്ഷ്യമിട്ട് എത്തിയ ബാലിസ്റ്റിക് മിസൈൽ തടഞ്ഞതായും ബിഷ, തായിഫ്, ഫറസാൻ, യാൻബു മേഖലകളിലെ മറ്റ് ആക്രമണശ്രമങ്ങൾ പരാജയപ്പെടുത്തിയതായും സൗദി സൈന്യം അറിയിച്ചു.


ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. യെമൻ തലസ്ഥാനമായ സനായിൽ നടന്ന ആക്രമണത്തിന് മറുപടിയായാണ് നടപടിയെന്ന് ഹൂതികൾ വ്യക്തമാക്കി. മേഖലയിലെ ഒമ്പത് രാജ്യങ്ങളിലുള്ള പൗരന്മാരോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. സൗദി-ഹൂതി സംഘർഷം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home