ജില്ലാ അണ്ടർ 17 വടംവലി ചാമ്പ്യൻഷിപ്പ് കുണ്ടംകുഴി ജിഎച്ച്‌എസ്‌എസ് ജേതാക്കൾ

കാസർകോട് കുണ്ടംകുഴി ജിഎച്ച്എസ്എസിൽ നടത്തിയ 33–ാമത് ജില്ലാ അണ്ടർ 17 വടംവലി ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ കുണ്ടംകുഴി ജിഎച്ച്എസ്എസ് ജേതാക്കളായി. കുണ്ടുംകുഴി സ്‌പോർട്‌സ് ക്ലബിനാണ് രണ്ടാം സ്ഥാനം. പെൺകുട്ടികളുടെ വിഭാഗത്തിലും കുണ്ടംകുഴി ജിഎച്ച്എസ്എസ് ഒന്നാം സ്ഥാനവും സ്‌പോർട്‌സ് ക്ലബ് രണ്ടാം സ്ഥാനവും നേടി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സോയ ഉദ്‌ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ് ബി സി പ്രകാശൻ അധ്യക്ഷനായി. എസ്എംസി ചെയർമാൻ രാധാകൃഷ്ണൻ തോണിക്കടവ്, എം രഘുനാഥൻകുട്ടി, എം വി വേണുഗോപാലൻ, അമീർ ഭാഷ, രാജേഷ് പാണ്ടിക്കണ്ടം എന്നിവർ സംസാരിച്ചു. ജില്ലാ വടംവലി അസോസിയേഷൻ ട്രഷറർ മനോജ് അമ്പലത്തറ നന്ദി പറഞ്ഞു.








0 comments