ad
Deshabhimani

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനയം തിരുത്തണം താക്കീതായി അധ്യാപകരുടെ ജില്ലാ മാർച്ച്

കെഎസ്ടിഎ ജില്ലാ മാർച്ചും ധർണയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ  ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 20, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുയർത്തി കാഞ്ഞങ്ങാട്ട്‌ അധ്യാപക മാർച്ചും ധർണയും സംഘടിപ്പിച്ചു. ജില്ലയിലെ 500 ഓളം വിദ്യാലയങ്ങളിൽനിന്നായി രണ്ടായിരത്തോളം അധ്യാപകർ പങ്കെടുത്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾ തിരുത്തുക, ദേശീയ വിദ്യാഭ്യാസ നയം 2020 തള്ളിക്കളയുക, പിഎഫ്ആർഡിഎ നിയമം പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക, അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുക, മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം അവസാനിപ്പിച്ച് ഓൺലൈൻവഴിയുള്ള പൊതുസ്ഥലംമാറ്റം ഉടൻ നടത്തുക, 12–ാം ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കുക, ക്ഷാമബത്ത കുടിശിക അനുവദിച്ച ഉത്തരവ് നടപ്പാക്കുക, സ്കൂൾ പോഷകാഹാര പദ്ധതിക്കുള്ള തുക വർധിപ്പിക്കുക തുടങ്ങിയ പ്രസക്തവും കാലികവുമായ അമ്പതോളം മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രക്ഷോഭം. സ്വാതന്ത്രസമര സ്മൃതി മണ്ഡപത്തിന് സമീപത്തുനിന്ന് അധ്യാപക മാർച്ചും നോർത്ത് കോട്ടച്ചേരിയിൽ ധർണയും നടന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ്‌ കെ വി സുജാത അധ്യക്ഷയായി. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആർ കെ ബിനു, സംസ്ഥാന നിർവാഹകസമിതി അംഗം കെ ഹരിദാസ്, സംസ്ഥാന സമിതിയംഗം എൻ കെ ലസിത എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി പ്രകാശൻ സ്വാഗതവും ട്രഷറർ കെ വി രാജേഷ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home