ad
Deshabhimani

ഏഷ്യൻ ഗെയിംസ്; വുഷുവിൽ സൂരജ് സിംഗിന്റെ മെഡൽ പ്രതീക്ഷ അവസാനിച്ചു

Suraj Singh

Image Credit : REUTERS

വെബ് ഡെസ്ക്

Published on Sep 20, 2026, 07:13 AM | 1 min read


ന​ഗോയ : ഏഷ്യൻ ​ഗെയിംസിൽ പ്രതീക്ഷയോടെ ഇന്ത്യ കളത്തിലിറങ്ങി. ഇന്ന് 11 ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. പുരുഷന്മാരുടെ ഷാങ്ഖ്വൻ വുഷുവിൽ ഇന്ത്യയുടെ സൂരജ് സിംഗിന്റെ മെഡൽ പ്രതീക്ഷ അവസാനിച്ചു. ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, സ്റ്റാർട്ട് ലിസ്റ്റിൽ സൂരജ് 17ാം സ്ഥാനത്തായിരുന്നു. മത്സരം അവസാനിക്കുമ്പോൾ 9.683 സ്കോറുമായി പതിനൊന്നാം സ്ഥാനത്താണ് സൂരജ്.


ഇത്തവണ 29 മലയാളികൾ ഉൾപ്പടെ ആകെ 499 താരങ്ങളാണ് ഇന്ത്യക്കായി ഏഷ്യൻ ​ഗെയിംസിൽ പങ്കെടുക്കുന്നത്. ഇത്തവണയും ഏഷ്യൻ ​ഗെയിംസിൽ മെഡലിൽ സെഞ്ചുറിയടിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home