ad
Deshabhimani

print edition അഞ്ച് ജില്ലകളിൽ അവധി; 11 ജില്ലകളിൽ ഇന്ന്‌ ഓറഞ്ച്‌ അലർട്ട്‌

Rain Surendran madikkai
വെബ് ഡെസ്ക്

Published on Jul 31, 2026, 12:56 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ മഴ ശക്തമാകുന്നു. വെള്ളിയാഴ്‌ച 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലാണ്‌ മുന്നറിയിപ്പ്‌.


തൃശൂർ, പാലക്കാട്‌, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടാണ്‌. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരംവരെ തീരദേശ ന്യൂനമർദ പാത്തി രൂപപ്പെട്ടതിനാൽ ശനിയാഴ്‌ചവരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത.


അവധി


എറണാകുളം, കോട്ടയം, ആലപ്പുഴ, വയനാട്‌, കാസർകോട്‌ എന്നീ ജില്ലകളിൽ വെള്ളിയാഴ്‌ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി. ഓറഞ്ച്‌ അലർട്ട്‌ (തീവ്ര മഴയ്ക്കുള്ള സാധ്യത) പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. കോഴിക്കോട് ജില്ലയിൽ വടകര, താമരശ്ശേരി താലൂക്കുകളിലും അവധിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home