ad
Deshabhimani

print edition പാലിക്കാം ‘സെൽഫ് ലോക്ക്ഡൗൺ'

heat

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 24, 2026, 04:46 AM | 1 min read

തിരുവനന്തപുരം: ചൂട് വർധിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും ജീവാപായത്തിനുംവരെ കാരണമായേക്കാമെന്നതിനാൽ കർശനമായ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

• പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണം. കോവിഡ് കാലത്തെപ്പോലെ ഇതൊരു ‘സെൽഫ് ലോക്ക്ഡൗൺ' സമയമായി കണ്ട് അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കണം


• ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. നിർജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ ഒഴിവാക്കാം


• ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുട, പാദരക്ഷകൾ, സൺ ഗ്ലാസ് എന്നിവ ഉപയോഗിക്കണം


• പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗം, പ്രമേഹം, കാൻസർ, ചർമരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരും ആൽബനിസം ബാധിച്ചവരും ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പൂർണമായും ഒഴിവാക്കണം


• പകൽ 11 മുതൽ മൂന്നുവരെ തുറസ്സായ സ്ഥലങ്ങളിലെ പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ എന്നിവ പാടില്ല. ഉത്സവങ്ങളിലെ പകൽപ്പൂരങ്ങൾ, ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. തീപിടിത്ത സാധ്യതകൾക്കെതിരെ കരുതൽ വേണം


• വളർത്തുമൃഗങ്ങൾക്കും തെരുവിലെ മൃഗങ്ങൾക്കും കുടിവെള്ളവും തണലും ഉറപ്പാക്കണം. പകൽ സമയത്ത് മേയാൻ വിടരുത്. വന്യജീവികളുടെയും തെരുവുനായ്ക്കളുടെയും ആക്രമണ സാധ്യതകൾക്കെതിരെയും ജാഗ്രത വേണം


• പകൽ സമയത്തെ പുറംപണികൾ ഒഴിവാക്കാൻ ജോലിസമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇത് കർശനമായി പാലിക്കണം. പകൽ സമയത്തെ തൊഴിലുറപ്പ് ജോലികൾ പൂർണമായും നിർത്തിവയ്‌ക്കാൻ നിർദേശം നൽകി. ട്രാഫിക് പോലീസുകാർക്ക് കുടിവെള്ളവും തണലും ഉറപ്പാക്കാനും യൂണിഫോമിൽ ഇളവ് നൽകാനും നിർദേശിച്ചിട്ടുണ്ട്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home