ad
Deshabhimani

ഹൃദയം മാറ്റിവയ്‌ക്കൽ: പെൺകുട്ടിയെ 
വെന്റിലേറ്ററിൽനിന്ന്‌ മാറ്റി

World Heart day.jpg
വെബ് ഡെസ്ക്

Published on Apr 12, 2026, 12:00 AM | 1 min read

കൊച്ചി: എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയമാറ്റ ശസ്‌ത്രക്രിയക്ക്‌ വിധേയയായ മലപ്പുറം സ്വദേശിനിയെ വെന്റിലേറ്ററിൽനിന്ന്‌ ഐസിയുവിലേക്ക്‌ മാറ്റി. പെൺകുട്ടി തനിയെ ഭക്ഷണം കഴിക്കുകയും മാതാപിതാക്കളോട്‌ സംസാരിക്കുകയും ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു.


മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശിനി ജയി ജയകുമാറിന്റെ ഹൃദയം വ്യാഴാഴ്‌ചയാണ്‌ മലപ്പുറം സ്വദേശിനിയായ പതിനൊന്നുകാരിയിൽ തുന്നിച്ചേർത്തത്‌. ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ശസ്‌ത്രക്രിയക്ക്‌ നേതൃത്വം നൽകിയത്‌. സർക്കാർ സംവിധാനമായ കെസോട്ടോയാണ്‌ നടപടികൾ ഏകോപിപ്പിച്ചത്‌.​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home