ഐസക്കിന്റെ തുടിക്കുന്ന ഹൃദയം കൊച്ചിയിൽ; പറന്നിറങ്ങിയത് സർക്കാരിന്റെ എയർ ആംബുലൻസിൽ

തിരുവനന്തപുരത്ത് നിന്ന് ഹൃദയം വഹിച്ചള്ള എയർ ആംബുലൻസ് കൊച്ചിയിൽ എത്തിയപ്പോൾ
തിരുവനന്തപുരം: ഐസക്കിന്റെ തുടിക്കുന്ന ഹൃദയവുമായി ഡോക്ടർമാരുടെ തിരുവനന്തപുരത്തുനിന്നുള്ള സംഘം സർക്കാരിന്റെ എയർ ആംബുലൻസിൽ കൊച്ചിയിൽ പറന്നിറങ്ങി.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്നുള്ള ഹൃദയം കൊച്ചി ലിസിയിലേക്കാണ് എത്തിച്ചത്. ഹയാത്ത് ഹെലിപ്പാഡിൽ എത്തിയ ശേഷം ആംബുലൻസിൽ ലിസി ആശുപത്രിയിലേക്ക് മാറ്റി.
കേരളമൊന്നാകെ മറ്റൊരു ഹൃദയയാത്രയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയവേ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയായ 33കാരൻ ഐസക് ജോർജിന്റെ ഹൃദയം ഇനി എറണാകുളം സ്വദേശി അജിനില്‍ മിടിക്കും. രണ്ട് വൃക്ക, ഹൃദയം, കരൾ, രണ്ട് കോർണിയ എന്നിവയാണ് ദാനം ചെയ്യുന്നത്. കഴിഞ്ഞ ആറാം തീയതിയാണ് കൊല്ലം കൊട്ടാരക്കരയിൽ വെച്ച് ഐസക് ജോർജ് വാഹനാപകടത്തിൽപ്പെട്ടത്. ഏഴാം തീയതി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിക്കുകയും മൂന്ന് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞു. ബുധൻ രാത്രിയോടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്ന് ആറ് അവയവങ്ങൾ ദാനം ചെയ്യാന്‍ കുടുംബം സന്നദ്ധത അറിയിക്കുകയായിരുന്നു.









0 comments