ad
Deshabhimani

print edition ഹെൽത്തി കേരളം: 24.78 ലക്ഷം പേർക്ക് 8425 കോടിയുടെ സൗജന്യ ചികിത്സ

Govt hospital.jpg
വെബ് ഡെസ്ക്

Published on Mar 17, 2026, 01:28 AM | 1 min read

തിരുവനന്തപുരം: പുരസ്‌കാരങ്ങളുടെ നിറവിലാണ്‌ സംസ്ഥാനത്തെ ആരോഗ്യമേഖല. ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരവും തുടർച്ചയായി നാലുവർഷം കേരളത്തിനാണ്. കഴിഞ്ഞ അഞ്ച്‌ വർഷത്തിനിടെ 50ലേറെ പുരസ്‌കാരങ്ങളാണ്‌ ആരോഗ്യ മേഖലയെ തേടിയെത്തിയത്‌.


കാസ്‌പ്‌, കാരുണ്യ ബെനവലന്റ് ഫണ്ട്, ആരോഗ്യകിരണം എന്നിവ വഴി അഞ്ചുവർഷത്തിനിടെ 24.78 ലക്ഷം പേർക്ക് 8425 കോടിയുടെ സൗജന്യ ചികിത്സയാണ്‌ നൽകിയത്‌. ഒരു ഇൻഷൂറൻസിലും ഉൾപ്പെടാത്തവർക്കുള്ള ആരോഗ്യ പരിരക്ഷാ പദ്ധതിക്കും സർക്കാർ അനുമതി നൽകി.


ഇടുക്കി, പത്തനംതിട്ട, വയനാട്, കാസർകോട്‌ മെഡിക്കൽ കോളേജ്‌ ആരംഭിച്ചു. എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജും നഴ്‌സിങ്‌ കോളേജുമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമാണ്‌ കേരളം. സ്വകാര്യ മേഖലയിൽ 40 ലക്ഷത്തിലധികം ചെലവ് വരുന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സർക്കാർ മെഡിക്കൽ കോളേജിൽ ആരംഭിക്കാനായി.


2022 ഫെബ്രുവരിയിൽ കോട്ടയം മെഡിക്കൽ കോളേജിലാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സർക്കാർ മേഖലയിൽ ആദ്യമായി നടന്നത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും നടന്നു. കോഴിക്കോട്ട്‌ അയവയമാറ്റ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണം ആരംഭിച്ചു.


രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ കാത്ത്‌ലാബ് ഉൾപ്പെട്ട സമഗ്ര സ്ട്രോക്ക് യൂണിറ്റും ഇന്റർവെൻഷൻ ന്യൂറോളജിയും സജ്ജമാക്കി. യുഡിഎഫ്‌ കാലത്ത്‌ സ്വകാര്യ ആശുപത്രികളിൽ വലിയ വൻ തുക നൽകിയാണ്‌ ഇത്തരം സംവിധാനങ്ങൾ ലഭ്യമാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home