ad
Deshabhimani

പാലക്കാട്ട് കോളറയെന്ന്‌ മന്ത്രി; 
ഇല്ലെന്ന്‌ ഡിഎംഒ

k muraleedharan
വെബ് ഡെസ്ക്

Published on Jun 14, 2026, 12:57 AM | 1 min read

തിരുവനന്തപുരം: പാലക്കാട്‌ രണ്ടുപേർക്ക്‌ കോളറ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഇല്ലെന്ന് ഡിഎംഒ പാലക്കാട് "വെെത്തിരി'യിലാണ് കോളറ സ്ഥിരീകരിച്ചതെന്നും പറഞ്ഞു. വയനാട് ജില്ലയിലെ വെെത്തിരിയെക്കുറിച്ച് അറിയാത്ത ആളല്ല മുമ്പ് അവിടെ മത്സരിച്ചിട്ടുള്ള മുരളീധരൻ. എന്നാൽ, പാലക്കാട്‌ ഡിഎംഒ ഇത്‌ തെറ്റാണെന്ന്‌ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പും മന്ത്രിയുമായി ഏകോപനമില്ലെന്ന്‌ വിമർശനം തുടരുന്നതിനിടെയാണ്‌ മന്ത്രിയുടെ പുതിയ പ്രസ്താവന.


കോഴിക്കോട്‌ നിപാ ബാധയിൽ പുണെയിൽ നിന്നുള്ള പരിശോധന ഫലം വന്നിട്ടും, ഫലം വന്നില്ലെന്ന മുരളീധരന്റെ പ്രസ്താവനയും നേരത്തെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. കോഴിക്കോട്‌ നിപാ സ്ഥിരീകരിച്ചപ്പോൾ അവിടെ തുടരാതെ തിരുവനന്തപുരത്തേക്ക്‌ എത്തിയത്‌ രോഗം കൂടുതൽ സ്ഥലങ്ങളിലേക്ക്‌ വ്യാപിക്കാതിരിക്കാനാണെന്ന വാദവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. രോഗം കേരളം മുഴുവൻ വ്യാപിക്കാതിരിക്കാനാണ്‌ തിരുവനന്തപുരത്ത്‌ എത്തി യോഗം ചേർന്നത്‌.


അതുകൊണ്ടാണ്‌ നിപാ കൂടുതൽ വ്യാപിക്കാതിരുന്നതെന്നും മുരളീധരൻ പറഞ്ഞു. രോഗം പടരാത്തതിനാൽ കണ്ടെയ്‌ൻമെന്റ്‌ സോൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല. നിപാ സ്ഥിരീകരിക്കുമ്പോൾ കോഴിക്കോടുണ്ടായിരുന്ന മന്ത്രി തുടർനടപടി ഏകോപിപ്പിക്കാതെ തിരുവനന്തപുരത്തേയ്‌ക്ക്‌ പോയതിൽ പ്രതിഷേധം ശക്തമായിരുന്നു. വിമർശനം ശക്തമായതോടെ ഞായറാഴ്‌ച കോഴിക്കോടെത്താനാണ്‌ പുതിയ തീരുമാനം. സംസ്ഥാനത്ത്‌ ഷിഗല്ല വ്യാപനമുണ്ടെന്ന്‌ മന്ത്രി സമ്മതിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home