Deshabhimani

print edition അധികൃതർ തിരിഞ്ഞുനോക്കിയില്ല; ‘കൊന്നിട്ടും’ തീരാത്ത പക

deepalekha
വെബ് ഡെസ്ക്

Published on Aug 13, 2026, 01:31 AM | 1 min read

കണ്ണൂർ : പകപോക്കൽ സ്ഥലംമാറ്റത്തിന്റെ രക്തസാക്ഷിയായ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആർ ദീപലേഖയുടെ മൃതദേഹത്തോടും സംസ്ഥാന സർക്കാരിന്റെ അനാദരം. ജില്ലയുടെ ചുമതലയുള്ള മന്ത്രി ഉൾപ്പെടെയുള്ള സർക്കാർ പ്രതിനിധികളോ ആരോഗ്യവകുപ്പിന്റെ ചുമതലക്കാരോ ആശുപത്രിയിലോ വീട്ടിലോ അന്തിമോപചാരം അർപ്പിക്കാൻ എത്തിയില്ല. വാഹനാപകടത്തിൽ പരിക്കേറ്റ്‌ മൂന്നു മാസത്തിലധികമായി ചികിത്സയിൽ തുടരുന്ന ചൊക്ലി സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ദീപലേഖ തിങ്കളാഴ്‌ചയാണ്‌ കുഴഞ്ഞുവീണ്‌ മരിച്ചത്‌. സ്ഥലംമാറ്റ ഉത്തരവ്‌ പുറത്തിറങ്ങിയതിന്‌ പിന്നാലെയായിരുന്നു മരണം.


ആരോഗ്യവകുപ്പിലെ ജീവനക്കാരി ദാരുണമായി മരണമടഞ്ഞിട്ടും ഡിഎംഒ ആർ വിവേക്‌കുമാർ ഉൾപ്പെടെയുള്ളവർ ആരും അന്തിമോപചാരത്തിന്‌ എത്തിയില്ല. ദീപലേഖയോട്‌ അടുപ്പമുള്ളവർ എത്തിയതല്ലാതെ ആരോഗ്യവകുപ്പിനെ പ്രതിനിധീകരിച്ച്‌ ആരുമെത്തിയില്ല.


എൻജിഒ അസോസിയേഷൻ നേതാക്കളെയും കണ്ടില്ല. മികച്ച ഉദ്യോഗസ്ഥയെന്ന്‌ ഏവരുടെയും അംഗീകാരം നേടിയ ദീപലേഖക്കെതിരെ വ്യാപകമായ പ്രചാരണവും നവമാധ്യമങ്ങളിലൂടെ ഉണ്ടായി. ദീപലേഖ ആവശ്യപ്പെട്ടതുപ്രകാരമാണ്‌ പിണറായിയിലേക്ക്‌ സ്ഥലം മാറ്റിയതെന്നായിരുന്നു പ്രചാരണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home