ad
Deshabhimani

print edition ഹരിയാന സീറ്റ് കോഴ: കൊടിക്കുന്നിലിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്

Gaurav Kumar Kodikkunnil Suresh

​ഗൗരവ് കുമാർ, കൊടിക്കുന്നിൽ സുരേഷ്

വെബ് ഡെസ്ക്

Published on May 18, 2026, 12:58 AM | 1 min read

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുന്നതിനുമുമ്പായി ഹരിയാന സീറ്റ് കോഴയിൽ കോൺ​ഗ്രസ് നേതാക്കൾക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ ഗൗരവ് കുമാറിനെതിരെ കേസ് എടുത്ത് പൊലീസ്.


കോൺഗ്രസ് നേതാവും കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസാണ് ഹരിയാന മഹിളാ കോൺ​ഗ്രസ് മുന്‍ ജനറൽ സെക്രട്ടറിയുടെ ഭർത്താവായ ​ഗൗരവ് കുമാറിനെതിരെ കേസെടുത്തത്. ഗൗരവ് കുമാർ പണം തട്ടിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ ഭീഷണിപ്പെടുത്തിയെന്നും വാർത്താസമ്മേളനം നടത്തിയെന്നുമാണ് പരാതി.


അതേസമയം കോൺഗ്രസ് നേതാക്കളുടെ സമ്മർദപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നാണ് വിവരം. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് പ്രിയങ്കാ ​ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ ഏഴ്‌ കോടി കോഴ വാങ്ങിയെന്നായിരുന്നു ഗൗരവ് കുമാറിന്റെ വെളിപ്പെടുത്തൽ. ഇവർക്കെതിരെ രേഖകൾ സഹിതം ഗൗരവ് കുമാർ സംസ്ഥാന പൊലീസ്‌ മേധാവിക്ക് പരാതി നൽകിയിരുന്നു. സംഭവം നടന്നത് ഹരിയാനയിലായതിനാൽ പൊലീസ് പരാതി അങ്ങോട്ടേയ്ക്ക് കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home