ഗുരുവായൂരിലെ തിരുവാഭരണമെവിടെ? നഷ്‌ടപ്പെട്ടത് യുഡിഎഫ് ഭരണകാലത്ത്, മറുപടിയില്ലാതെ കോൺഗ്രസ്

കെ എൻ സനിൽ
Published on Dec 08, 2025, 08:31 AM | 1 min read
തൃശൂർ: യുഡിഎഫ് ഭരണകാലത്താണ് ഗുരുവായൂർ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്‌ടിക്കപ്പെട്ടത്. 1985 ഏപ്രിൽ ഒന്നിനാണ് സംഭവം. 96 ഗ്രാമിൻ്റെ ഒരുമാലയും 60 ഗ്രാമിന്റെ നാഗപടത്താലിയും 45 ഗ്രാമിന്റെ മഹാലക്ഷ്മിമാലയുമാണ് നഷ്‌ടപ്പെട്ടത്. കെ കരുണാകരനായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസ് നേതാവ് പി ടി മോഹനകൃഷ്‌ണൻ ദേവസ്വം ബോർഡ് ചെയർമാൻ. മോഷണവുമായി ബന്ധപ്പെട്ട് മേൽശാന്തിയെയും മകനെയും അറസ്‌റ്റ് ചെയ്‌തു. എന്നാൽ, ഇവർ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി കേസിൽനിന്ന് ഒഴിവാക്കി. 1993ൽ ജസ്റ്റിസ് കൃഷ്‌ണനുണ്ണി ചെയർമാനായി ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് സമർപ്പിച്ചു. വഴിവിട്ട പ്രവർത്തനങ്ങൾ കണ്ടെത്തിയിട്ടും യുഡിഎഫ് നടപടിയെടുത്തില്ല. തിരുവാഭരണം കണ്ടെടുക്കാനുമായില്ല.










0 comments