ad
Deshabhimani

print edition ഗുരുഗോവിന്ദം യുവ കഥകളി പുരസ്കാരം സമ്മാനിച്ചു; ഗോപിയാശാന്റെ 89–ാം പിറന്നാളാഘോഷം ലളിതം

Kalamandalam.jpg

കലാമണ്ഡലം ഗോപിആശാന്റെ 89–ാം പിറന്നാൾ ആഘോഷം ചടങ്ങിൽ ഗുരുഗോവിന്ദം യുവകഥകളിപുരസ്‌കാരം കലാമണ്ഡലം അരുൺവാര്യർക്ക് കലാമണ്ഡലം ഗോപി ആശാൻ സമ്മാനിക്കുന്നു ചന്ദ്രിക ഗോപി, പെരുവനം കുട്ടൻ മാരാർ,
സേവിയർ ചിറ്റിലപ്പിള്ളി എംഎൽഎ, ഡോ. എസ് ശ്രീകുമാർ തുടങ്ങിയവർ സമീപം

വെബ് ഡെസ്ക്

Published on May 26, 2026, 12:43 AM | 1 min read

തൃശൂർ: കഥകളിയുടെയും മേളത്തിന്റെയും കുലപതിമാർ ഒന്നിച്ച വേദിയിൽ കഥകളി അരങ്ങിൽ എന്ന പോലെ വിളക്ക് തെളിഞ്ഞു. കലാമണ്ഡലം ഗോപിയുടെ 89–ാം പിറന്നാളാഘോഷം ലളിതം. പ്രൗഢം.


പേരാമംഗലം ഗുരുകൃപ കലാക്ഷേത്രത്തിൽ ചടങ്ങ്‌ മേളാചാര്യൻ പെരുവനം കുട്ടൻ മാരാർ ഉദ്‌ഘാടനം ചെയ്‌തു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ മുഖ്യാതിഥിയായി. ഡോ. എസ് ശ്രീകുമാർ അധ്യക്ഷനായി.


2026ലെ ഗുരുഗോവിന്ദം യുവകഥകളി പുരസ്‌കാരം കലാമണ്ഡലം അരുൺ വാര്യർക്ക്‌ കലാമണ്ഡലം ഗോപിയും ചന്ദ്രിക ഗോപിയും ചേർന്ന്‌ സമ്മാനിച്ചു. കലാമണ്ഡലം ശ്രീകല പ്രശസ്തിപത്രം വായിച്ചു. പെരുവനം കുട്ടൻ മാരാർ പ്രശസ്തി പത്രം സമ്മാനിച്ചു.


തുടർന്ന്‌ കഥകളി, തോടയം, ദക്ഷയാഗം എന്നിവ അവതരിപ്പിച്ചു.

ഇടവത്തിലെ അത്തം നാളിലാണ്‌ ഗോപിയാശാന്റെ പിറന്നാൾ. മെയ്‌ 25നാണ്‌ ജന്മദിനം.


കഥകളി അരങ്ങിലെ മികവിന് അറുപതിൽപ്പരം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്‌. 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കഥകളിയിലെ കല്ലുവഴിച്ചിട്ടയെ ജനപ്രിയമാക്കുന്നതിൽ ഇദ്ദേഹം പ്രധാനപങ്കു വഹിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home