ad
Deshabhimani

പാലക്കാട് അതിഥിത്തൊഴിലാളിയെ ആൾക്കൂട്ടം മർദിച്ചു കൊന്നു

palakkad mob attack
വെബ് ഡെസ്ക്

Published on Dec 18, 2025, 10:03 PM | 1 min read

​വാളയാർ: അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മർദനമേറ്റ അതിഥി തൊഴിലാളി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഛത്തീസ്ഗഡ് സ്വദേശി രാമനാരായണൻ ഭയ്യാരാണ്‌ (31) മരിച്ചത്. സംഭവത്തിൽ ഒമ്പതുപേരെ വാളയാർ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. സംഘം ചേര്‍ന്ന് മര്‍ദിച്ചതിന് കേസെടുത്തു.


ബുധനാഴ്ച വൈകിട്ട് ആറിന് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ചായിരുന്നു മർദനം. വ്യാപാര സ്‌ഥാപനത്തിലും വീടുകൾക്ക് സമീപവും സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ഒരു കൂട്ടമാളുകൾ മർദ്ദിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന രാമനാരായണൻ ഭയ്യാർ രക്തം ഛർദിച്ച് കുഴഞ്ഞുവീണു.


നാട്ടുകാരും പൊലീസും ചേര്‍ന്ന് അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ചികിത്സയ്ക്കിടെ ബുധൻനാഴ്ച രാത്രിയാണ് മരണം. ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാലേ മരണകാരണം വ്യക്തമാകൂവെന്ന്‌ വാളയാർ ഇൻസ്പെക്‌ടർ എൻ എസ് രാജീവ് പറഞ്ഞു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home