രണ്ടര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റിൽ

തൃശൂർ : തൃശൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്‌തു. ചെന്നൈ–- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ പാലക്കാട് ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും തൃശൂർ ആർപിഎഫും തൃശൂർ എക്‌സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒറീസ കണ്ടമാൽ സ്വദേശി രാമകന്ത പ്രധാൻ(45) പിടിയിലായത്. പിടികൂടിയ 2.550കിലോഗ്രാം കഞ്ചാവിന് വിപണയിൽ ഒന്നേകാൽ ലക്ഷത്തിലധികം രൂപ വിലവരും. സംഭവത്തിൽ തൃശൂർ എക്‌സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് പ്രമോദ്, ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം പാലക്കാട് എസ്‌ഐ എ പി ദീപക് എന്നിവരുടെ നേതത്വത്തിൽ നടന്ന പരിശോധനയിൽ എ പി അജിത്ത് അശോക്, കെ എം ഷിജു, തോമസ് ഡാൽവി, ഒ കെ അജീഷ്, പി പി ജോയ്, ഇ ആർ അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.









0 comments