രോഗബാധിതരായ തെരുവുനായകളെ ദയാവധം നടത്താം; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി

MB Rajesh J Chinchurani

മന്ത്രിമാരായ എം ബി രാജേഷും ജെ ചിഞ്ചുറാണിയും വാർത്താസമ്മേളനത്തിൽ

വെബ് ഡെസ്ക്

Published on Jul 16, 2025, 02:39 PM | 1 min read

തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തിൽ ഇടപെടലുമായി സംസ്ഥാന സർക്കാർ. രോ​ഗബാധിതരായ തെരുവുനായകളുടെ ദയാവധം നടത്താൻ മൃ​ഗസംരക്ഷണ- തദ്ദേശ വകുപ്പ് മന്ത്രിമാരുടെ യോ​ഗത്തിൽ തീരുമാനമായി. വെറ്ററിനറി വിദ​ഗ്ധന്റെ സാക്ഷ്യപത്രത്തോടെയാകണം ദയാവധം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ദയാവധം നടത്താൻ അനുമതി നൽകാനും യോ​ഗം തീരുമാനിച്ചു. കേന്ദ്രചട്ടങ്ങൾ പാലിച്ചാകും ദയാവധം നടത്തുകയെന്നും മന്ത്രിമാരായ എം ബി രാജേഷും ജെ ചിഞ്ചുറാണിയും ഉന്നതതലയോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ അറിയിച്ചു.


സെപ്തംബറിൽ വളർത്തുനായ്ക്കൾക്ക് വാക്സിനേഷനും ലൈസൻസ് എടുക്കാനുമുള്ള ക്യാമ്പ് നടത്തും. വളർത്തുനായ്ക്കൾക്ക് ഇലക്ട്രോണിക് ചിപ്പും ഘടിപ്പിക്കും. ആ​ഗസ്തിൽ തെരുവുനായ്ക്കൾക്കുള്ള വാക്സിനേഷനും നടത്തുമെന്നും മന്ത്രിമാർ അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Home