കണ്ടയുടനെ ഗോവിന്ദച്ചാമി പറഞ്ഞു, "നിന്നെ കൊല്ലുമെടാ"

കിണറിൽ തൂങ്ങിക്കിടക്കുന്ന ഗോവിന്ദച്ചാമി (ഇടത്), എം ഉണ്ണികൃഷ്ണൻ (വലത്)
കണ്ണൂർ: ജയിൽചാടി കിണറിൽ ഒളിച്ചിരിക്കുന്നത് ആദ്യം കണ്ടയാൾക്കുനേരെ വധഭീഷണി മുഴക്കി ഗോവിന്ദച്ചാമി. തന്നെ കണ്ട കാര്യം പുറത്തുപറഞ്ഞാൽ കൊന്നുകളയുെമെന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ സുരക്ഷാ ജീവനക്കാരൻ എം ഉണ്ണികൃഷ്ണനോട് ഗോവിന്ദച്ചാമി പറഞ്ഞത്.
പ്രതി ജയിൽ ചാടിയെന്ന വാർത്ത പരന്നതോടെ ഉണ്ണികൃഷ്ണനും തളാപ്പ് പരിസരത്ത് തെരച്ചിൽ നടത്തി. പിന്നീട് ആളെ കിട്ടിയെന്ന് ആദ്യം പ്രചരിച്ചു. എന്നിട്ടും ഒരു സംശയംകൊണ്ട് തെരച്ചിൽ തുടർന്നു. അങ്ങനെ പരിസരം വീണ്ടും പരിശോധിച്ചപ്പോഴാണ് കിണറ്റിൽ കയറിൽ തൂങ്ങിനിൽക്കുന്ന ഗോവിന്ദച്ചാമിയെ കണ്ടത്. കണ്ട ഉടനെ "നിന്നെ കുത്തിക്കൊല്ലുമെടാ" എന്ന് ഗോവിന്ദച്ചാമി ഭീഷണിപ്പെടുത്തിയെന്ന് ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ഉടനെ ബഹളംവെച്ച് ആളെക്കൂട്ടി. പൊലീസും ജനങ്ങളുമെത്തി ഇയാളെ കിണറ്റിൽനിന്നും പുറത്തെടുക്കുകയായിരുന്നു.
വെള്ളി പുലർച്ചെ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ സെൻട്രൽ ജയിൽ സ്ഥിതി ചെയ്യുന്ന പള്ളിക്കുന്നിൽനിന്നു രണ്ട് കിലോമീറ്റർ അകലെയുള്ള തളാപ്പിൽ നിന്നും പിടികൂടുകയായിരുന്നു. ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പ്രതി ജയിൽ ചാടിയത്.









0 comments