ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം : ഡിഐജി റിപ്പോർട്ട് നൽകി

തിരുവനന്തപുരം
ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെടാനിടയായ സംഭവത്തിൽ ഉത്തരമേഖലാ ജയിൽ ഡിഐജി ജയിൽ മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു. തടവുചാടാൻ ജയിൽ ജീവനക്കാരുടെ സഹായം കിട്ടിയിട്ടില്ലെന്നാണ് റിപ്പോർട്ടിൽ ഉള്ളതെന്നാണ് സൂചന.
ജൂലൈ 25ന് പുലർച്ചെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. മണിക്കൂറുകൾക്കകം നഗരത്തിൽനിന്നുതന്നെ പിടികൂടി. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരമേഖലാ ജയിൽ ഡിഐജി വി ജയകുമാറിനെ ചുമതലപ്പെടുത്തിയിരുന്നു. സംഭവത്തിൽ നാലുപേരെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.
മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗം രണ്ടംഗസമിതിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ജയിലിലെ സ്ഥിരം പ്രശ്‌നക്കാരനായ ഗോവിന്ദച്ചാമിക്ക് ജീവനക്കാരുടെ സഹായം കിട്ടിയിട്ടില്ലെന്നാണ് റിപ്പോർട്ട്.









0 comments