പാഠം പഠിച്ചില്ലെങ്കിൽ വി സിയുടെ ചേംബറിലേക്ക് ഡിവൈഎഫ്ഐ വരും: വി കെ സനോജ്

തിരുവനന്തപുരം: ഗവർണറുടെ ആർഎസ്എസ് അജണ്ടയ്ക്ക് സർവകലാശാലകളെ വിട്ടുകൊടുക്കില്ലെന്ന് താക്കീതുമായി ഡിവൈഎഫ്‌ഐ കേരള സർവകലാശാലയിലേക്ക് മാർച്ച് നടത്തി. കേരള സർവകലാശാലയിൽ ജനാധിപത്യമൂല്യങ്ങൾ തകർക്കുന്ന താൽക്കാലിക വൈസ് ചാൻസിലർക്കും ഉന്നത വിദ്യാഭ്യാസ രംഗത്തെ ചാൻസലറുടെ അന്യായ ഇടപെടലിനുമെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

സർവകലാശാ ചാൻസിലർ കൂടിയായ ഗവർണർ ആർഎസ്എസ് ഏജന്റായി മാറുകയാണെന്നും ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. കേരള സർവകലാശാലയിലെ താൽക്കാലിക വി സിയായ കുന്നുമ്മൽ രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തതു ഉൾപ്പെടെയുള്ള നിയമവിരുദ്ധ നടപടികളുമായി മുന്നോട്ട് പോയത്. ഈ നടപടി തുടർന്നുപോയാൽ ഡിവൈഎഫ്ഐ മാർച്ച് നടത്തി പിരിഞ്ഞു പോകില്ല. പൊലീസ് ബാരിക്കേഡുകളും ജലപീരങ്കിലും കണ്ട് ഇരുന്നപോകുന്നവരല്ല. ഈ സമരം ഒരു താക്കീതാണ്. ഇതിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ വി സിയുടെ ചേംബറിൽ ഇരുന്ന് ഡിവൈഎഫ്ഐ സമരം നടത്തും- വി കെ സനോജ്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നിലപാടുകൾക്കെതിരായി എസ്എഫ്‌ഐ നടത്തുന്ന സമരത്തിന് എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചു. എസ്എഫ്ഐ, എഐഎസ്എഫ്, എഐവൈഎഫ് സംഘടനകളും സർവകലാശാലകയിൽ സമരം തുടരുകയാണ്.










0 comments