ad
Deshabhimani

print edition ക്രെഡിറ്റ്‌ സ്വന്തമാക്കാൻ സർക്കാരിന്റെ കസർത്ത്‌; നിയമന ഉത്തരവ്‌ കൈമാറാൻ വമ്പൻ ചടങ്ങ്‌

Kerala PSC Office

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 29, 2026, 12:00 AM | 1 min read

തിരുവനന്തപുരം: എൽഡിഎഫ്‌ സർക്കാരിന്റെ സമയത്ത്‌ പരീക്ഷയെഴുതി പിഎസ്‌സി റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെട്ട ലോ കോളേജ്‌ അസിസ്റ്റന്റ്‌ പ്രൊഫസർമാർക്ക്‌ നിയമന ഉത്തരവ്‌ കൈമാറാൻ വൻ ചടങ്ങ്‌ സംഘടിപ്പിക്കാൻ വി ഡി സതീശൻ സർക്കാർ.


മാർച്ച്‌ 19ന്‌ പ്രസിദ്ധീകരിച്ച റാങ്ക്‌ പട്ടികയിൽ ഉൾപ്പെട്ടവർക്ക്‌ അന്നുമുതൽതന്നെ പിഎസ്‌സി അഡ്വൈസ്‌ മെമ്മോ അയച്ചുതുടങ്ങിയിരുന്നു. ആ 35 പേർക്കുള്ള നിയമന ഉത്തരവ്‌ കൈമാറ്റമാണ്‌ സ്വന്തം നേട്ടമായി ആഘോഷിക്കാൻ സർക്കാർ ചടങ്ങാക്കിയത്‌.


ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയറ്റ്‌ ദർബാർ ഹാളിൽ ബുധൻ പകൽ 11നാണ്‌ പരിപാടി. അതത്‌ വകുപ്പുകൾ നിയമന ഉത്തരവ്‌ ഉദ്യോഗാർഥികൾക്ക്‌ നൽകുന്നതാണ്‌ കീഴ്‌വഴക്കം.


വിവിധ വകുപ്പുകളിലേക്കുള്ള നിയമന ഉത്തരവുകൾ വമ്പൻ ചടങ്ങുകൾ സംഘടിപ്പിച്ച്‌ കൈമാറുന്ന മോദി സർക്കാരിന്റെ റോസ്‌ഗർ മേളകളെ അനുകരിച്ചാണ്‌ സതീശൻ സർക്കാരിന്റെ പിആർ കസർത്ത്‌.

രാജ്യത്ത്‌ ഏറ്റവും കൂടുതൽ നിയമനങ്ങൾ നടത്തുന്ന സംസ്ഥാന പിഎസ്‌സിയാണ്‌ കേരളത്തിലുള്ളത്‌.


ലോ കോളേജ്‌ അസിസ്റ്റന്റ്‌ പ്രൊഫസർ മുഖ്യപട്ടികയിലും സപ്ലിമെന്ററി പട്ടികയിലുമടക്കം ആകെ 159 പേരാണുള്ളത്‌. മുഖ്യപട്ടികയിൽ 84 പേരും. 35 പേർക്ക്‌ അഡ്വൈസ്‌ മെമ്മോ അയച്ചു. എൽഡിഎഫ്‌ സർക്കാരിന്റെ ഘട്ടത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ക്രെഡിറ്റ്‌ സ്വന്തമാക്കുകയാണ്‌ സതീശൻ സർക്കാർ ലക്ഷ്യമിടുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home