ഹെലികോപ്‌റ്റർ: ആവശ്യപ്പെട്ടിട്ടും കരാർ പുതുക്കാതെ സർക്കാർ

തിരുവനന്തപുരം : സർക്കാർ വാടകക്കെടുത്ത ഹെലികോപ്‌റ്ററിന്റെ കരാർ പുതുക്കണമെന്ന പൊലീസിന്റെ ആവശ്യത്തിൽ ധനവകുപ്പിന്റെ ഉടക്ക്. ശനിയാഴ്‌ചയാണ് വാടക കരാർ അവസാനിച്ചത്. കരാർ രണ്ടു വർഷത്തേക്ക് ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് രണ്ടുതവണ കത്ത് നൽകിയിരുന്നു. എന്നാൽ ധനവകുപ്പിന്റെ നിസ്സഹരണം കാരണം കരാർ പുതുക്കാനായിട്ടില്ല.
എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ചിപ്‌സൻ എവിയേഷന്റെ ഹെലികോപ്‌റ്റർ വാടകയ്‌ക്കെടുത്തത്. അവയവ ദാനത്തിനുള്ള എയർ ആംബുലൻസായാണ് കൂടുതൽ സർവീസ് നടത്തിയത്. മൂന്ന് വർഷം കരാർ രണ്ടു വർഷംകൂടെ നീട്ടാമെന്ന വ്യവസ്ഥ നേരത്തെ ഉണ്ടായിരുന്നു. അതുനസുരിച്ച് കരാർ ദീർഘിപ്പിക്കാൻ ജൂൺ എട്ടിനാണ് സംസ്ഥാന പൊലീസ് മേധാവി ആദ്യം കത്ത് നൽകിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച വീണ്ടും കത്തുനൽകി. ആദ്യ കത്ത് ധനവകുപ്പിന് കൈമാറിയെങ്കിലും തീരുമാനം എടുത്തിട്ടില്ല.
യുഡിഎഫ് സർക്കാർ വന്നതോടെ ഇൗ ഹെലികോപ്‌റ്റർ മുഖ്യമന്ത്രി സ്വകാര്യ യാത്രകൾക്കടക്കം ഉപയോഗിച്ചത് വിവാദമായിരുന്നു.









0 comments