കാസർകോട് ദേശീയപാതയോരത്ത് ചത്ത ആടുകളെ തള്ളിയ നിലയിൽ

കാസർകോട് : പുല്ലൂർ കേളോത്തെ ദേശീയപാതയോരത്ത് ചത്ത ആടുകളെ തള്ളിയ നിലയിൽ കണ്ടെത്തി. ദുർഗന്ധം ഉയർന്നതിനെ തുടർന്ന് പരിസരവാസികൾ നോക്കിയപ്പോഴാണ് ആറ് ചത്ത ആടുകളെ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെ ഇതു വഴി പോയ വാഹനത്തിൽ നിന്ന് തള്ളിയതാകാമെന്നാണ് സംശയിക്കുന്നത്. കേളോത്ത് മഹാവിഷ്ണു ക്ഷേത്ര കമാനത്തിന് സമീപത്തായാണ് ആടുകളുടെ ജഡങ്ങൾ കണ്ടെത്തിയത്. സമീപത്ത് വീടുകളുണ്ട്.
നേരം വൈകിയപ്പോഴേക്കും ദുർഗന്ധം രൂക്ഷമായതോടെ സമീപത്തെ കുടുംബങ്ങൾ ദുരിതത്തിലായി. മൂന്നു മാസം മുമ്പ് ഇതേ സ്ഥലത്ത് നാല് ചത്ത പോത്തുകളെ തള്ളിയിരുന്നു. രാത്രിയിലും പുലർച്ചെയും അറവു ശാലയിലേക്ക് വാഹനങ്ങളിൽ കൊണ്ടു പോകുമ്പോൾ ചാകുന്ന മൃഗങ്ങളെ കേളോത്ത് ഭാഗത്ത് തള്ളാറുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ പറയുന്നു.








0 comments