വിദ്യാര്‍ഥികളുടെ അരുമ മൃഗ-പക്ഷി സംരംഭങ്ങള്‍ക്ക് സര്‍ക്കാർ സഹായമുണ്ടാകും: മന്ത്രി ചിഞ്ചുറാണി

J Chinchurani Kollam Fathima College
വെബ് ഡെസ്ക്

Published on Aug 25, 2025, 07:18 PM | 1 min read

കൊല്ലം: വിദ്യാര്‍ഥികൂട്ടായ്മകളുടെ അരുമ മൃഗ-പക്ഷി സംരംഭങ്ങള്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. മൃഗസംരക്ഷണവകുപ്പ് ഫാത്തിമ മാത നാഷണല്‍ കോളജില്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


കലാലയങ്ങളില്‍നിന്നും സ്റ്റാര്‍ട്ട്അപ് സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിന് പരിശീലനം നല്‍കും. വിദേശരാജ്യങ്ങളിലെ പോലെ മൃഗക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് സംരംഭങ്ങള്‍ വ്യവസ്ഥാപിതമാക്കാം. മൃഗങ്ങളെ പരിപാലിക്കുന്നതിനോടൊപ്പം കൃത്യമായി പ്രതിരോധ വാക്‌സിന്‍ നല്‍കണമെന്നും മന്ത്രി ഓര്‍മിപിച്ചു.


ഡോ. അജയന്‍ കൂടലിന്റെ ജീവജാലകം ക്വിസ്പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. എസ്പിസിഎ പ്രവര്‍ത്തകരെയും ആദരിച്ചു. എം നൗഷാദ് എംഎല്‍എ അധ്യക്ഷനായി. ബ്രീഡിംഗ് റൂള്‍സ് പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ നിര്‍വഹിച്ചു. ഇഗ്വാന, ഷുഗര്‍ ഗ്ലൈഡര്‍, ആഫ്രിക്കന്‍ ബോള്‍ പാമ്പ് തുടങ്ങിയവയെ പ്രദര്‍ശിപ്പിച്ച് പ്രത്യേകതകള്‍ വ്യക്തമാക്കി മൃഗസംരക്ഷണവകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. ജേക്കബ് അലക്‌സാണ്ടര്‍ ക്ലാസ് നയിച്ചു.


ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി ഷൈന്‍കുമാര്‍, ഫാത്തിമ മാത കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യ കാതറിന്‍ മൈക്കിള്‍, എസ്പിസിഎ വൈസ് പ്രസിഡന്റ് ജനാര്‍ദ്ദനന്‍ പിള്ള, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഷീബ പി ബേബി, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. രമ ജി. ഉണ്ണിത്താന്‍, ഡോ. എസ്. ദീപ്തി, ഡോ. കെ ജി പ്രദീപ്, ഡോ. വിനോദ് ചെറിയാന്‍, കോളജില്‍ ജന്തുശാസ്ത്രവിഭാഗം പ്രൊഫ. പി ജെ സാര്‍ലിന്‍ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home