print edition എൽവിഎം 3 റോക്കറ്റിന്റെ സാങ്കേതികവിദ്യ സ്വകാര്യമേഖലയ്ക്ക് കൈമാറും; ഐഎസ്‌ആർഒയിൽ സ്വകാര്യവൽക്കരണം ശക്തമാക്കി കേന്ദ്രസർക്കാർ

തിരുവനന്തപുരം: ഐഎസ്‌ആർഒയെ കൂടുതൽ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ. ഗവേഷണസ്ഥാപനം മാത്രമാക്കി നിലനിർത്താനാണ് തീരുമാനം. ശാസ്‌ത്രജ്ഞരടക്കമുള്ള ജീവനക്കാർ ആശങ്കയിലാണ്. ഒടുവിൽ ഐഎസ്‌ആർഒ വികസിപ്പിച്ച എൽവിഎം 3 റോക്കറ്റിന്റെ സാങ്കേതിക വിദ്യ സ്വകാര്യമേഖലയ്ക്ക് കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഭാരം കൂടിയ ഉപഗ്രഹങ്ങളും ഗോളാന്തരയാത്രക്കുള്ള പേടകങ്ങളും കൃത്യതയോടെ എത്തിക്കാൻ കഴിയുന്ന കൂറ്റൻ റോക്കറ്റാണിത്.
മനുഷ്യനെ ബഹിരാകാശത്ത് എ ത്തിക്കുന്ന ഗഗൻയാൻ ദൗത്യം, ഇന്ത്യ ൻ ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ദൗത്യം എന്നിവയ്‌ക്കായി എൽവിഎം 3യുടെ പുതിയ പതിപ്പുകൾ തയ്യാറാക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
ഇതിനായി ബഹിരാകാശ വാണിജ്യസ്ഥാപനമായ ഇൻസ്‌പേയ്‌സ് സ്വകാര്യ കന്പനികളിൽനിന്ന് താൽപ്പര്യപത്രം ക്ഷണിച്ചു. എച്ച്‌എഎൽ, ഭെൽ തുടങ്ങിയ കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങൾ പുതിയ നടപടിയിൽ പുറത്താകും. വിദേശ പങ്കാളിത്തമുള്ള സ്വകാര്യ കന്പനികൾക്ക് ഗുണംചെയ്യുന്നതാണ് കേന്ദ്ര നീക്കമെന്ന് ആക്ഷേപമുണ്ട്. ഐഎസ്‌ആർഒയുടെ പടക്കുതിര എന്നറിയപ്പെടുന്ന പിഎസ്‌എൽവിയുടെ സാങ്കേതികവിദ്യ സ്വകാര്യമേഖലയ്‌ക്ക് നേരത്തെ കൈമാറിയിരുന്നു. സമീപകാലത്തെ ഐഎസ്‌ആർഒയുടെ ദൗത്യപരാജയം സ്വകാര്യവൽക്കരണത്തിന്റെ ഫലമാണെന്ന വിമർശനമുണ്ട്. ഗുണനിലവാര പരിശോധനാ സംവിധാനം അവതാളത്തിലാകുന്നതാണ് പ്രശ്‌നം.
പ്രധാന കേന്ദ്രങ്ങളിലടക്കം ഡയറക്ടർമാരെ നിയമിക്കുന്നതിലുള്ള കാലതാമസവും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. തിരുവനന്തപുരം വിഎസ്‌എസ്‌സി, വലിയമല എൽപിഎസ്‌സി എ ന്നിവടങ്ങളിൽ ഡയറക്ടർമാർ വിരമിച്ചിട്ട് ദിവസങ്ങളായെങ്കിലും പുതിയ നിയമനം ആയിട്ടില്ല.











0 comments