Deshabhimani

print edition സ്വാശ്രയത്തിൽ കോഴ്‌സിനും സീറ്റിനും സർക്കാർ അനുമതി വേണ്ട; വിദ്യാഭ്യാസവും വിൽപ്പനയ്ക്ക്

V D Satheesan
വെബ് ഡെസ്ക്

Published on Nov 09, 2026, 01:24 AM | 2 min read

തിരുവനന്തപുരം: സ്വാശ്രയ മാനേജ്‌മെന്റുകൾക്കുവേണ്ടി ഉന്നത വിദ്യാഭ്യാസം വിറ്റുതുലയ്‌ക്കുന്ന നടപടിയുമായി യുഡിഎഫ്‌ സർക്കാർ. എയ്ഡഡ്, സ്വാശ്രയ സ്വയംഭരണ കോളജുകളിൽ തോന്നുംപടി സ്വാശ്രയ കോഴ്സ്‌ തുടങ്ങാനും സീറ്റ്‌ വർധിപ്പിക്കാനും മാനേജുമെന്റുകൾക്ക് അനുവാദം നൽകി. പുതിയ കോഴ്‌സ് തുടങ്ങാൻ സർക്കാരിന്റെ നിരാക്ഷേപപത്രം (എൻഒസി) വേണമെന്ന വ്യവസ്ഥ ഇല്ലാതാക്കി ഉന്നത വിദ്യാഭ്യാസവകുപ്പ്‌ സർക്കുലർ ഇറക്കി. സ്വാശ്രയ കോളേജ്‌ മാനേജ്‌മെന്റ്‌ പ്രതിനിധികളുമായി മന്ത്രി റോജി എം ജോൺ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക്‌ പിന്നാലെയാണിത്‌. നിയന്ത്രണം ഒഴിവാക്കി വെള്ളിയാഴ്‌ച ഇറക്കിയ സർക്കുലർ സർക്കാർ പൂഴ്‌ത്തുകയുംചെയ്‌തു.

പുതിയ സ്വാശ്രയ കോഴ്സിനും സീറ്റ് വർധനയ്‌ക്കും സർക്കാരിന്റെ മുൻകൂർ അംഗീകാരം നിർബന്ധമാണെന്ന സെപ്‌തംബർ 11 ലെ സർക്കുലറിലെ വ്യവസ്ഥയാണ്‌ റദ്ദാക്കിയത്‌. പുതിയ സ്വാശ്രയ കോഴ്‌സ്‌ തുടങ്ങാൻ എൻഒസിക്ക്‌ പകരം സർക്കാരിനെ അറിയിച്ചാൽമാത്രം മതിയെന്നാക്കി. സ്വയംഭരണ കോളജുകൾ തുടങ്ങിയ സ്വാശ്രയ കോഴ്സിന്‌ എല്ലാ വർഷവും എൻഒസി പുതുക്കണമെന്നത്‌ മൂന്നുവർഷത്തിൽ ഒരിക്കലാക്കി. നിലവിലുള്ള കോഴ്സുകളുടെ സീറ്റ് വർധിപ്പിക്കാൻ ബന്ധപ്പെട്ട സർവകലാശാല, റഗുലേറ്ററി അതോറിറ്റി എന്നിവയുടെമാത്രം അനുമതി മതിയെന്നും ഉത്തരവിലുണ്ട്‌.

ആവശ്യമുള്ള പഠനത്തിന്റെ പിൻബലമില്ലാതെയാണ്‌ തോന്നിയപോലെ കോഴ്‌സ്‌ തുടങ്ങാമെന്ന നിർദേശം നടപ്പാകുന്നതോടെ ഒരേ കോളേജിൽ വ്യത്യസ്‌ത ഫീസ് ഘടനയുണ്ടാകും. സർക്കാർ കോളജുകളിൽ പല കോഴ്‌സിനും സീറ്റൊഴിഞ്ഞ് കിടക്കുമ്പോഴാണ് സ്വാശ്രയ കോളേജുകളെ പ്രോത്സാഹിപ്പിക്കുന്നത്‌. സ്വയംഭരണ പദവിയുടെ പേരിൽ ഇഷ്‌ടാനുസരണം കോഴ്‌സ്‌ നടത്താനും അമിത ഫീസ്‌ ഇ‍ൗടാക്കാനുമുള്ള നീക്കം എൽഡിഎഫ്‌ സർക്കാർ എതിർത്തിരുന്നു. വ്യവസ്ഥകൾ ലംഘിച്ച്‌ സ്വയംഭരണ കോളജുകൾ നടത്തിയ സ്വാശ്രയ കോഴ്സുകളിൽ ബിരുദം നൽകുന്നതും തടഞ്ഞുവച്ചു. അതാണ്‌ മാനേജുമെന്റുകൾക്കുവേണ്ടി യുഡിഎഫ്‌ സർക്കാർ തകർക്കുന്നത്‌.


മന്ത്രി എത്ര പണം 
വാങ്ങി: എസ്എഫ്ഐ


ഇഷ്‌ടാനുസരണം കോഴ്‌സ്‌ ആരംഭിക്കാൻ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അനുവദിക്കുന്നതുവഴി മന്ത്രി റോജി എം ജോൺ ഉന്നത വിദ്യാഭ്യാസമേഖലയെ പൂർണമായും കച്ചവടവൽക്കരിക്കുകയാണെന്ന്‌ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌. സ്വകാര്യസ്ഥാപനങ്ങളെ അതിരുവിട്ട്‌ സഹായിക്കുന്ന റോജി മന്ത്രിസ്ഥാനത്ത് ഇരിക്കാൻ അർഹനല്ല. മുതലാളിമാർ മന്ത്രിയെ കണ്ടതിന്റെ ഭാഗമായാണ്‌ തീരുമാനം. അവരിൽനിന്ന്‌ എത്ര പണം വാങ്ങിയെന്ന്‌ മന്ത്രി വ്യക്തമാക്കണം.

അഴിമതിക്കും കച്ചവടത്തിനും വിദ്യാഭ്യാസ മേഖല തുറന്നുകൊടുക്കുകയാണ്‌. മെറിറ്റ്‌ അട്ടിമറിക്കപ്പെടും. പുതിയ കോഴ്‌സുകൾ സ്വാശ്രയ കോളേജുകളിൽ മാത്രമായി ചുരുങ്ങും. സർക്കാർ മേഖലയെ ഉത്തരവിൽ പരാമർശിക്കുന്നില്ല. റെഗുലേറ്ററി ബോർഡിന്റെ അനുവാദത്തോടെ മാത്രമേ എയ്‌ഡഡ്‌ കോളേജുകളിൽപോലും പുതിയ കോഴ്‌സ്‌ അനുവദിക്കാവൂ എന്നാണ്‌ എൽഡിഎഫ്‌ സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചത്‌. കൃത്യമായ അന്വേഷണത്തിനുപോലും പുതിയ സർക്കാർ തയ്യാറല്ലാത്തതിനാൽ എവിടെയും പണം വാങ്ങി കോഴ്‌സ്‌ അനുവദിക്കുന്ന സ്ഥിതിയുണ്ടാകും. ഉത്തരവ്‌ പിൻവലിച്ചില്ലെങ്കിൽ എസ്‌എഫ്‌ഐ ശക്തമായി പ്രതിഷേധിക്കുമെന്നും സഞ്ജീവ്‌ പറഞ്ഞു.



സർക്കുലർ പിൻവലിക്കണം: പിണറായി


​സ്വയംഭരണ പദവിയുടെ മറവിൽ ഉന്നതവിദ്യാഭ്യാസ മേഖലയെ കോർപറേറ്റ് സ്വഭാവമുള്ള സ്വകാര്യ മാനേജ്‌മെന്റുകൾക്ക്‌ കൊള്ളലാഭത്തിന് വിട്ടുകൊടുക്കാനുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. സർക്കാർ/എയ്ഡഡ്, ഓട്ടോണോമസ് കോളേജുകളിൽ ആരംഭിക്കുന്ന പുതിയ കോഴ്സുകൾക്കും സീറ്റ് വർധനയ്‌ക്കും സർക്കാരിന്റെ മുൻകൂർ അംഗീകാരം നിർബന്ധമാണെന്ന് സെപ്‌തംബർ 11-ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലറിലെ (നമ്പർ: E2/184/2026-HEDN) അഞ്ചാം വകുപ്പിൽ വ്യക്തമായി നിഷ്‌കർഷിച്ചിരുന്നു. സർക്കാർതലത്തിലുള്ള കർശന പരിശോധനയും നിയന്ത്രണവും ഉറപ്പുവരുത്തുന്ന ഈ വ്യവസ്ഥ നിലനിൽക്കെയാണ്, മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദങ്ങൾക്ക് വഴങ്ങിയുള്ള അട്ടിമറി.​ സെപ്‌തംബർ 11-ലെ ഉത്തരവിലെ വ്യവസ്ഥകൾ അട്ടിമറിച്ച് മാനേജ്‌മെന്റുകൾക്കുമുന്നിൽ മുട്ടുമടക്കിയതിലെ അവിശുദ്ധ നീക്കങ്ങളിൽ സമഗ്ര നിയമപരിശോധനയ്‌ക്ക്‌ സർക്കാർ തയ്യാറാകണം –പിണറായി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Satheesan lies

01

print edition ജിഎൻഎ കരാർ 
മുഖ്യമന്ത്രി വഴി
s

02

print edition ജൂനിയർ കിരീടം തേടി കേരളം
V D Satheesan

03

print edition എൻഎച്ച്‌എമ്മിനെതിരായ അന്വേഷണം; അവസരം മുതലാക്കി 
നിയമന അട്ടിമറി നീക്കം
m liju

04

print edition എക്‌സൈസ് കമീഷണർ മുന്നറിയിപ്പ് നൽകിയിട്ടും നടപടിയില്ല; അഴിമതിക്കാർ മന്ത്രിയുടെ വിശ്വസ്തർ
sd

05

print edition സംസ്ഥാന ബാസ്‌കറ്റ്ബോൾ; പത്തനംതിട്ട, തിരുവനന്തപുരം ജേതാക്കൾ
BJP-CONGRESS

06

print edition കേരളയിലെ അധ്യാപക നിയമനം അഭിമുഖത്തിനും 
ബിജെപി–യുഡിഎഫ്‌ ഡീൽ
deshabhimani section

Recommended

Deshabhimani
Home