ad
Deshabhimani

ഗസ്റ്റ് അധ്യാപക നിയമനം

print edition സർക്കാർ ഇടപെടൽ ന്യൂനപക്ഷാവകാശ ലംഘനം: സിറോ മലബാർ സഭ വിദ്യാഭ്യാസ സമിതി

syro malabar
വെബ് ഡെസ്ക്

Published on Jul 25, 2026, 12:01 AM | 1 min read

പാലാ : എയ്ഡഡ് സ്കൂളുകളിലെ ഗസ്റ്റ് അധ്യാപക നിയമനത്തിലെ സർക്കാർ ഇടപെടൽ ന്യൂനപക്ഷാവകാശ ലംഘനമെന്ന് സിറോ മലബാർസഭ വിദ്യാഭ്യാസ സമിതിയോഗം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ (ഹയർ സെക്കൻഡറി വിഭാഗം) ജൂലൈ 15ലെ ഉത്തരവ് പ്രകാരം എയ്ഡഡ് സ്കൂളുകളിൽ ഉണ്ടാകുന്ന ദിവസവേതന/താൽകാലിക നിയമന ഒഴിവുകൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നികത്തണമെന്ന ഉത്തരവ് ന്യൂനപക്ഷാവകാശങ്ങളെ ധ്വംസിക്കുന്നതാണ്‌.


​ടെറ്റ് യോഗ്യതയുടെ കാര്യത്തിൽ സുപ്രീംകോടതി നൽകിയ ഇളവിന്റെ കാര്യത്തിൽ സർക്കാർ വ്യക്തത വരുത്താത്തതിനാൽ വിദ്യാഭ്യാസ ഓഫീസർ അംഗീകരിക്കുന്നില്ല. വിഷയത്തിൽ സുപ്രീംകോടതി ന്യൂനപക്ഷങ്ങൾക്ക് നൽകിയ ഇളവ് അംഗീകരിച്ച് സർക്കാർ ഉത്തരവുണ്ടാകണം. ഭിന്നശേഷി വിഭാഗത്തിൽ നിയമിതനായയാൾ രാജി വച്ചൊഴിയുമ്പോൾ ആ ഒഴിവിൽ ഭിന്നശേഷിക്കാരനെ തന്നെ നിയമിക്കണമെന്ന വിദ്യാഭ്യാസ ഓഫീസർമാരുടെ നിലപാട് അംഗീകരിക്കാനാകില്ല.


പാലാ ബിഷപ്പ്‌ ഹൗസിൽ ചേർന്ന യോഗത്തിൽ സമിതി ചെയർമാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷനായി. സിറോ മലബാർ സഭ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഫാ. ഡോമിനിക് ആയലൂപറമ്പിൽ, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഫാ. റെജി പ്ലാത്തോട്ടം, ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോർജ് തകടിയേൽ, കോട്ടയം അതിരൂപത കോർപറേറ്റ് സെക്രട്ടറി ഫാ. സൈമൺ പുല്ലാട്ട്, പാലാ കോർപറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home