ad
Deshabhimani

സർക്കാർ ആശുപത്രികളിലെ സൗജന്യ ഭക്ഷണവിതരണം തടയാൻ യുഡിഎഫ്; 'ഹൃദയപൂർവത്തിനെതിരെയും' നീക്കം

DYFI.jpg
വെബ് ഡെസ്ക്

Published on Jul 18, 2026, 03:35 PM | 1 min read

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ വിവിധ സംഘടനകൾ വർഷങ്ങളായി നടത്തിവരുന്ന സൗജന്യ ഭക്ഷണവിതരണ പദ്ധതി നിർത്തലാക്കാൻ ആരോഗ്യ വകുപ്പിന്റെ നീക്കം.


കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണ വിതരണം നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചെങ്കിലും, നിലവിൽ രോ​ഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമാകുന്ന ഡിവൈഎഫ്ഐയുടെ ഉച്ചഭക്ഷണ പദ്ധതിയായ 'ഹൃദയപൂർവം' ഉൾപ്പെടെയുള്ളവ അട്ടിമറിക്കാനാണ് സർക്കാർ ശ്രമമെന്ന ആക്ഷേപം ശക്തമാണ്.


ഏറെക്കാലമായി സർക്കാർ ആശുപത്രികളിൽ പ്രായോഗികമായി നടന്നു വരുന്ന സേവനമാണ് തടസ്സപ്പെടുത്താൻ മന്ത്രി തീരുമാനിച്ചിരിക്കുന്നത്. പാവപ്പെട്ട രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമാണ് ഈ ഭക്ഷണപ്പൊതികൾ നൽകുന്നത്.


ഒരു ബദൽ സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നതിന് മുൻപ് നിലവിലെ ജനകീയ സംവിധാനങ്ങളെ തകർക്കാനുള്ള സർക്കാർ തീരുമാനം സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് വിമർശനമുയരുന്നു.


സ്വന്തം നിലയ്ക്ക് പാവങ്ങൾക്ക് ഭക്ഷണം നൽകുന്ന സംഘടനകളെ അനാവശ്യമായി ഇടപെട്ട് തടയാനുള്ള യുഡിഎഫ് സർക്കാരിന്റെ ഈ നീക്കം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.


ജനക്ഷേമകരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അവയെ രാഷ്ട്രീയമായി തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ആശുപത്രികൾക്ക് മുന്നിൽ പ്രതിഷേധം ശക്തമാക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home