സ്കൂട്ടർ യാത്രികയെ അടിച്ചുവീഴ്ത്തി മാല കവർന്നു

കായംകുളം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചു വീഴ്ത്തി മാല കവർന്നതായി പരാതി. കറ്റാനത്തുണ്ടായ സംഭവത്തിൽ ചാത്തവന സ്വദേശിനി വസന്തകുമാരിയുടെ (50) മാലയാണ് കവർന്നത്. സംഭവത്തിനുശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. കുറത്തികാട് പൊലീസ് സ്ഥലത്തെത്തി വസന്തകുമാരിയുടെ മൊഴി രേഖപ്പെടുത്തി.
സമീപത്തെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് വസന്തകുമാരിയെ അടിച്ചുവീഴ്ത്തി മാല കവരുകയായിരുന്നു. അടിയേറ്റ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ് തലക്കും കൈക്കും പരിക്കേറ്റു. നാട്ടുകാർ ചേർന്നാണ് ഇവരെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.










0 comments