ഗുളികരൂപത്തിലാക്കി കടത്തിയ 1078 ഗ്രാം സ്വർണമിശ്രിതം പിടിച്ചു

സ്വർണം കടത്തിയ കമറുദ്ദീൻ, ഗുളികരൂപത്തിലാക്കിയ സ്വർണമിശ്രിതം
നെടുമ്പാശേരി: ഗുളികരൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 1078 ഗ്രാം സ്വർണമിശ്രിതം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചു. കോഴിക്കോട് സ്വദേശി കമറുദ്ദീനാണ് പിടിയിലായത്. ജിദ്ദയിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ ബംഗളൂരുവിൽ ഇറങ്ങി അവിടെനിന്ന് അതേ കമ്പനിയുടെ വിമാനത്തിൽ വെള്ളി വൈകിട്ട് 4.15നാണ് കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയത്.
ബംഗളൂരുവിൽ കസ്‌റ്റംസിന്റെ ഉൾപ്പെടെ സുരക്ഷാ പരിശോധനകൾക്കുശേഷമാണ് കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദപരിശോധനയിലാണ് ശരീരത്തിൽ ഒളിപ്പിച്ച സ്വർണവുമായി ഇയാൾ പിടിയിലായത്.









0 comments