Deshabhimani

ചാത്തന്നൂരില്‍ 4 ആടുകളെ കൊന്നത് കുറുനരിയെന്ന് സംശയം

killed
വെബ് ഡെസ്ക്

Published on Oct 05, 2026, 09:36 PM | 1 min read

ചാത്തന്നൂർ: ചാത്തന്നൂരിൽ അനാഥാലയത്തിലെ നാല് ആടുകളെ വന്യമൃഗം കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തി.ചാത്തന്നൂർ പഞ്ചായത്തിലെ മാബള്ളിക്കുന്നത് പ്രവർത്തിക്കുന്ന കരുണാലയത്തിലെ ആടുകളെയാണ് ഇന്നലെ രാത്രി ആക്രമിച്ചത്.കെട്ടിയിട്ടിരുന്നതും കൂടുകൾക്കുള്ളിലായിരുന്നതുമായ ആടുകളെയാണ് ആക്രമിച്ച് കൊന്നത്. ശരീരഭാഗങ്ങൾ ഭക്ഷിച്ച നിലയിലായിരുന്നു.


നാല് വശവും മതിൽ കെട്ടിയ സംരക്ഷിത സ്ഥലത്തേക്ക് മതിൽ ചാടിക്കടന്നെത്തിയ കുറുനരികളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക സംശയം. പ്രദേശത്ത് കുറുനരികളുടെ സാന്നിധ്യം വർധിച്ചുവരുന്നതായി നാട്ടുകാർ പറയുന്നു. നേരത്തെയും സമീപപ്രദേശത്ത് വാഹനമിടിച്ച് കുറുനരിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.


ജമുനാപ്യാരി ഇനത്തിൽപ്പെട്ട ആടുകളെയാണ് ആക്രമണത്തിൽ നഷ്ടപ്പെട്ടത്.സംഭവമറിഞ്ഞ് ഗ്രാമപഞ്ചായത്ത്,മൃഗസംരചാത്തന്നൂരിൽ അനാഥാലയത്തിലെ നാല് ആടുകളെ വന്യമൃഗം കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തി.ചാത്തന്നൂർ പഞ്ചായത്തിലെ മാബള്ളിക്കുന്നത് പ്രവർത്തിക്കുന്ന കരുണാലയത്തിലെ ആടുകളെയാണ് ഇന്നലെ രാത്രി ആക്രമിച്ചത്.ക്ഷണ വകുപ്പ്,വനംവകുപ്പ് അധികൃതർ സ്ഥചാത്തന്നൂരിൽ അനാഥാലയത്തിലെ നാല് ആടുകളെ വന്യമൃഗം കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തി.ചാത്തന്നൂർ പഞ്ചായത്തിലെ മാബള്ളിക്കുന്നത് പ്രവർത്തിക്കുന്ന കരുണാലയത്തിലെ ആടുകളെയാണ് ഇന്നലെ രാത്രി ആക്രമിച്ചത്.ലത്തെത്തി പരിശോധന നടത്തി. മൃഗഡോക്ടറുടെ നേതൃത്വത്തിൽ ആടുകളുടെ പോസ്റ്റ്മോർട്ടം നടത്തി.തുടർന്ന് മൃതദേഹങ്ങൾ കുഴിച്ചുമൂടി.


അഞ്ചൽ ഫോറസ്റ്റ് ഓഫിസർ യേശുദാസിന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ഗാർഡുകളാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.ചാത്തന്നൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.


ചാത്തന്നൂരിൽ അനാഥാലയത്തിലെ നാല് ആടുകളെ വന്യമൃഗം കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തി.ചാത്തന്നൂർ പഞ്ചായത്തിലെ മാബള്ളിക്കുന്നത് പ്രവർത്തിക്കുന്ന കരുണാലയത്തിലെ ആടുകളെയാണ് ഇന്നലെ രാത്രി ആക്രമിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home