ad
Deshabhimani

ചത്ത ആടുകളെ വനത്തില്‍ തളളി കടന്നു കളയാന്‍ ശ്രമം: 4 പേര്‍ പിടിയില്‍

goat
വെബ് ഡെസ്ക്

Published on Mar 30, 2025, 09:14 PM | 1 min read

മാനന്തവാടി: ബേഗൂര്‍ റെയ്ഞ്ചിലും തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലും ഉള്‍പ്പെടുന്ന വനമേഖലയില്‍ ചത്ത ആടുകളെ വാഹനത്തില്‍ കൊണ്ടുവന്ന് തള്ളി കടന്നു കളയാനുള്ള ശ്രമത്തിനിടെ നാല് രാജസ്ഥാന്‍ സ്വദേശികള്‍ വനം വകുപ്പിന്റെ പിടിയിലായി. സദാന്‍ (28), മുസ്താക്ക് (51), നാധു (52), ഇര്‍ഫാന്‍(34) എന്നിവരാണ് പിടിയിലായത്. 35 ഓളം ചത്ത ആടുകളെയാണ് വനത്തില്‍ ഉപേക്ഷിച്ചത്.

ആടുകളുടെ ജഡം കൊണ്ടുവന്ന ആര്‍ജെ 19 ജിജി 0567 എന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയും വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home