print edition ഗിഗ് തൊഴിലാളികൾ മാർച്ച് നടത്തി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്സ് യൂണിയൻ ട്രാൻസ്പോർട്ട് കമീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച്
തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്സ് യൂണിയൻ (സിഐടിയു) ട്രാൻസ്പോർട്ട് കമീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് എ ജെ സുക്കാർണോ ഉദ്ഘാടനം ചെയ്തു. ഇന്ധനവില വർധന പിൻവലിക്കുക, പൊതുവാഹനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ ഇന്ധനം വിതരണം ചെയ്യുക, ടാക്സി- ഓട്ടോ നിരക്കുകൾ പുതുക്കുക, ഗിഗ് തൊഴിലാളി സംരക്ഷണ നിയമനിർമാണം നടത്തുക, തൊഴിലാളികൾക്ക് ഇഎസ്ഐ (ആനുകൂല്യം ലഭ്യമാക്കുക, ഗിഗ് തൊഴിലാളികളുടെ പിസിസി ഫീസ് ഒഴിവാക്കുക, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ 21 മുതൽ തൊഴിലാളികൾ പണിമുടക്കിലാണ്. അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമീഷണറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പണിമുടക്ക് തൽക്കാലത്തേക്ക് പിൻവലിക്കാൻ തീരുമാനിച്ചു. 27-ന് ട്രാൻസ്പോർട്ട് കമീഷണറുടെ സാന്നിധ്യത്തിൽ പ്ലാറ്റ്‌ഫോം പ്രതിനിധികളും സംയുക്ത സമരസമിതി പ്രതിനിധികളുമായി ചർച്ച നടത്തും. തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെ ക്രട്ടറിയറ്റിനുമുന്നിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികളായ ജോസ്, ശ്രീഹരി, ഷീയാസ്, സുധീഷ്, ദൃശ്യൻ, അ ക്ഷയ്, കഴക്കൂട്ടം പ്രകാശ് എന്നിവർ അറിയിച്ചു.










0 comments