Deshabhimani

ആരോഗ്യ സർവകലാശാല ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് ഉജ്വല വിജയം

kuhs sfi
വെബ് ഡെസ്ക്

Published on Dec 20, 2025, 08:31 PM | 1 min read

തൃശൂർ : ആരോഗ്യ സർവകലാശാലയിൽ നടന്ന ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് അത്യുജ്ജ്വല വിജയം. ജനറൽ കൗൺസിലിലേക്കുള്ള 10 സീറ്റുകളിൽ 8 സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ആരോഗ്യ സർവകലാശാല ജനറൽ കൗൺസിൽ ഇത്തവണ മികച്ച ഭൂരിപക്ഷത്തോടെ ആണ് എസ്എഫ്ഐ തിരിച്ചു പിടിച്ചത്.


അശ്വിൻ എ എം മെമ്പർ മോഡേൺ മെഡിസിൻ, അറഫാത്ത് എൻ മെമ്പർ നഴ്സിംഗ് (ജനറൽ) , ആര്യ പി, ലിയ റോസ് മെമ്പർ നേഴ്സിങ് (വുമൺ) , ഫെമിതാ ഷെറിൻ മെമ്പർ ഫാർമസി (വുമൺ) , അഫ്സൽ കെ മെമ്പർ അദർ താൻ ദ സബ്ജെക്ട് (ജനറൽ) , ആകാശ് ലവ്ജൻ (മെമ്പർ ഡെന്റൽ സയൻസ്), ഹൃദ്യ ആർ (മെമ്പർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ) എന്നിവരാണ് ജനറൽ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചത്.


വിദ്യാർത്ഥി അവകാശങ്ങൾ സംരക്ഷിക്കാൻ എസ്‌എഫ്‌ഐ മുന്നോട്ടുവച്ച സമഗ്രമായ രാഷ്ട്രീയ നിലപാടുകൾക്ക് വിദ്യാർഥി സമൂഹം നൽകിയ ശക്തമായ അംഗീകാരമാണിത്. തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ വിദ്യാർഥികളെയും എസ്എഫ്ഐയുടെ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ്, സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവർ അഭിവാദ്യം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home