പുതിയങ്ങാടിയിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം: മരണം നാലായി

blast russia embassy franc

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 16, 2025, 09:40 AM | 1 min read

പുതിയങ്ങാടി: കണ്ണൂർ പുതിയങ്ങാടിയിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. ഒഡിഷ സ്വദേശി ജിതേന്ദ്ര ബെഹ്റയാണ് മരിച്ചത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ പുതിയങ്ങാടി ബസ് സ്റ്റാൻഡിന് സമീപത്തെ വാടക ക്വാർട്ടേഴ്സിലാണ് അപകടം.


കഴിഞ്ഞ വ്യാഴാഴ്ച രാത്രി തൊഴിലാളികൾ താമസിക്കുന്ന റൂമിൽ ഭക്ഷണം പാകം ചെയ്തശേഷം ഗ്യാസ് സിലിൻഡറും അടുപ്പും ഓഫാക്കാതെ ഉറങ്ങി. രാവിലെ എഴുന്നേറ്റ് ഇവരിലൊരാൾ ബീഡി കത്തിക്കാൻ ലൈറ്റർ ഉരച്ചതോടെയാണ് തീപിടിത്തം ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് സംഭവം.


അപകടത്തിൽ ഏഴ് പേർക്ക് പൊള്ളലേറ്റിരുന്നു. ഒഡിഷ കുർദ് സ്വദേശികളായ ശിവ ബഹ്‌റ, നിഘം ബഹ്റ, സുഭാഷ് ബഹ്റ, ജിതേന്ദ്ര ബഹ്റ എന്നിവർക്കാണ് ഗുരുതര പൊള്ളലേറ്റത്. പുതിയങ്ങാടി സ്വദേശി സലീമിന്റെ ഉടമസ്ഥതയിലുള്ള അൽ റജബ് ബോട്ടിൽ മത്സ്യബന്ധനത്തിന് പോകുന്നവരാണ് നാലുപേരും. ഇതിൽ മൂന്ന് പേർ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ജിതേന്ദ്രയുടെ മരണം.






deshabhimani section

Related News

View More
0 comments
Sort by

Home