വാടക വീട്ടിൽ കഞ്ചാവ് വിൽപ്പന; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

RSS worker
വെബ് ഡെസ്ക്

Published on Aug 14, 2025, 12:35 PM | 1 min read

അടൂർ: വാടക വീട്ടിൽ കഞ്ചാവ് വിൽപ്പന നടത്തിയ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. ഇളമണ്ണൂർ ചാമക്കാല പുത്തൻവീട്ടിൽ ജിതിൻ ചന്ദ്രൻ (28) ആണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. ഇളമണ്ണൂർ തുഷാരം വീട്ടിൽ വാടകയ്ക്ക് താമസിച്ചാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിലെ റേഞ്ച് ഇൻസ്പെക്ടർ അഭിജിത്തിൻ്റെ നേതൃത്വത്തിലാണ് 10 ഗ്രാം കഞ്ചാവുമായി ഇയാളെ പിടി കൂടിയത്.


എൻഡിപിഎസ് ആക്ട് പ്രകാരമാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇയാൾ മുന്‍പ് സമാനമായ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന് എക്‌സൈസ് പരിശോധിക്കും. ജിതിന് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരെ പറ്റിയും എക്‌സൈസ് വിശദമായി അന്വേഷിക്കുന്നുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Home